നന്തിക്കര സെന്ററില്‍ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. സംഭാരം, തണ്ണിമത്തന്‍, ഒആര്‍എസ് ലായനി എന്നിവയാണ് പന്തലില്‍ ലഭ്യമാകുക. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു.
വേനലിനെ ചെറുക്കാന്‍ നാടെങ്ങും തണ്ണീര്‍ പന്തല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തിലും തണ്ണീര്‍ പന്തല്‍ ആരംഭിച്ചു
