nctv news pudukkad

nctv news logo
nctv news logo

ഇരിങ്ങാലക്കുട രൂപത വനിത കമ്മീഷന്‍ വനിത ദിനാഘോഷവും ഇരിങ്ങാലക്കുട രൂപതയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിത ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി

irijalakuda roopatha womens day

ചാലക്കുടി, കുറ്റിക്കാട്, കൊടകര, അമ്പഴക്കാട്, മാള എന്നീ അഞ്ച് ഫൊറോനകളിലെ ബ്ലോക്ക് പഞ്ചായത്തിലേയും ഗ്രാമപഞ്ചായത്തിലേയും വനിത പ്രതിനിധികളെയാണ് ആദരിച്ചത്. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വനിത കമ്മീഷന്‍ രൂപത ഡയറക്ടര്‍ ഫാ. ആന്റോ കരിപ്പായി അധ്യക്ഷനായി. ആളൂര്‍ വരപ്രസാദനാഥ പള്ളി വികാരി ഫാ.ടിന്റോ കൊടിയന്‍, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവീസ്, പള്ളി ട്രസ്റ്റി ജെയ്‌സന്‍ ചാതേലി, ഇരിങ്ങാലക്കുട രൂപത മാതൃവേദി പ്രസിഡന്റ് ബേബി പൗലോസ്, ആളൂര്‍ മാതൃവേദി പ്രസിഡന്റ് മേരി പൗലോസ്, വനിത കമ്മീഷന്‍ വൈസ് പ്രസിഡന്റ് ആനി ജോണി എന്നിവര്‍ പ്രസംഗിച്ചു. കല്ലേറ്റുംകര നിമ്പര്‍ എക്‌സി. ഡയറക്ടര്‍ സി. ചന്ദ്രബാബു സ്ത്രീ ശാക്തീകരണം വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *