സ്ത്രീകളും നേരിടുന്ന പ്രശ്‌നങ്ങളും സ്വയംപ്രതിരോധമാര്‍ഗവും എന്ന വിഷയത്തില്‍ നടന്ന ശില്‍പശാല ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ എഎസ്‌ഐ ഷീബ അശോകന്‍ ഡെമോണ്‍സ്‌ട്രേഷന്‍ ക്ലാസ് നടത്തി. ജീവിതത്തിലെ വിഷമഘട്ടങ്ങളെ അതിജീവിച്ച രണ്ട് വനിതകളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആര്‍. അജയഘോഷ്, ശിശു വികസന പദ്ധതി ഓഫീസര്‍ നിഷ, അഡീഷമല്‍ ഓഫീസര്‍ ഷീബ നാലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു
അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് വനിതാ ശിശുവികസന പദ്ധതി വകുപ്പിന്റെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു
