നന്തിപുലം കുന്നമ്പിള്ളി വീട്ടില്‍ ചന്ദ്രന്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 7 മണിയോടെയാണ് സംഭവം. ക്ഷേത്രത്തില്‍ ദീപാരാധനക്കുള്ള കതിന ഒരുക്കിയ ശേഷമാണ് കുഴഞ്ഞ് വീണത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കതിന പൊട്ടിക്കുന്നതിനിടെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും വെടിക്കെട്ട് ജോലിക്കാരനുമായ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു
