സഹവികാരി ഫാ. സ്റ്റീഫന്‍ അറക്കല്‍ അധ്യക്ഷനായിരുന്നു. ടിസിവി റിപ്പോര്‍ട്ടര്‍ സരീഷ് വരന്തരപ്പിള്ളിയെ ചടങ്ങില്‍ ആദരിച്ചു. തോമസ് മംഗലന്‍, പ്രധാനാധ്യാപിക കെ.പി. മിനിമോള്‍, എസ്. രാഗേഷ്, ഡിനി സുശീല്‍, ആന്‍സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. വിവിധ പ്രൊജക്ടുകള്‍ തയ്യാറാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളിലെ പഠനോത്സവം പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സെബി കൊടിയന്‍ ഉദ്ഘാടനം ചെയ്തു
