പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ വരച്ച മങ്ങിയ ചിത്രങ്ങള്‍ വീണ്ടും വരച്ച് ഭംഗിയാക്കി പുനര്‍ജ്ജീവനം നല്‍കിയിരിക്കുകയാണ് മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍. സ്റ്റേഷനിലെ നിറം മങ്ങിയ ചുമരുകളും വിദ്യാര്‍ത്ഥികള്‍ കഴുകി വൃത്തിയാക്കി. പുതുക്കാട് ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പുനരുജ്ജീവനം പദ്ധതി സ്റ്റേഷനില്‍ ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്റെ സഹകരണത്തോടെ റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കിയത്. പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് കെ.എസ്. ജയകുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.എസ്. ശരത്ത് കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ വിനീത്, ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേഷന്റെ മുഖം മിനുക്കുന്ന പ്രവൃത്തി ഈ ആഴ്ചയും തുടരാണ് എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
മങ്ങിയ ചിത്രങ്ങള്‍ വീണ്ടും വരച്ച് ഭംഗിയാക്കി പുനര്‍ജ്ജീവനം നല്‍കിയിരിക്കുകയാണ് മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍
