ഏകദേശം പതിനായിരത്തോളം വാഴകള്‍ മേഖലയില്‍ ഒടിഞ്ഞുനശിച്ചതായാണ് അനൗദ്യേഗിക കണക്കുകള്‍. വെള്ളിക്കുളങ്ങര, കോപ്ലിപ്പാടം, കൊടുങ്ങ, മോനൊടി, കടമ്പോട്, നീരാട്ടുകുഴി,പോത്തന്‍ചിറ, അമ്പനോളി എന്നിവിടങ്ങളിലാണ് കാറ്റില്‍ നാശം ഉണ്ടായത്. ഇതില്‍ കൊടുങ്ങ, കോപ്ലിപ്പാടം, നീരാട്ടുകുഴി പ്രദേശങ്ങളില്‍ മാത്രം അയ്യായിരത്തിലേറെ വാഴകള്‍ നശിച്ചു. ജാതികൃഷിക്കും കാറ്റ് കനത്ത നാശം വിതച്ചു. കൊടുങ്ങ, കോപ്ലിപ്പാടം പ്രദശേങ്ങളിലാണ് ജാതി മരങ്ങള്‍ കടപുഴകി വീണിട്ടിട്ടുള്ളത്. റബര്‍, കവുങ്ങ്. തെങ്ങ് എന്നീ കാര്‍ഷിക വിളള്‍ക്കും നാശം നേരിട്ടു. കാറ്റില്‍ നാശം നേരിട്ട കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, സമീപത്തെ സ്വകാര്യ സ്ഥാപനം, വീടുകള്‍ എന്നിവിടങ്ങളില്‍ ചാലക്കുടി ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.എ ശ്രീജിത്ത്, വെള്ളിക്കുളങ്ങര വില്ലേജ് ഓഫിസര്‍ മധു എന്നിവര്‍ എത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. മറ്റത്തൂര്‍ കൃഷി ഓഫീസര്‍ എം.പി.ഉണ്ണികൃഷ്ണന്‍ കൃഷി നാശമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശി്ച്ച്് കൃഷിനാശം വിലയിരുത്തി. പതിനായിരത്തോളം നേന്ത്രവാഴകള്‍ കാറ്റില്‍ നശിച്ചതായാണ് കണക്കാക്കുന്നതെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു. കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ ,കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍ര് എം.ആര്‍.രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്‍ര് അശ്വതി വിബി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്.നിജില്‍, അംഗങ്ങളായ കെ.എസ്.സൂരജ്, കെ.ആര്‍.ഔസേഫ് ,ഷാന്റോ കൈതാരത്ത് തുടങ്ങിയവരും നാശനഷ്ടങ്ങള്‍ ഉണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കെ.എസ്.ഇ.ബി വെള്ളിക്കുളങ്ങര സെക്ഷനിലെ 27 വൈദ്യുതി പോസ്റ്റുകള്‍ കാറ്റില്‍ ഒടിഞ്ഞു. വൈദ്യുതി വിതരണം തടസപ്പെട്ട ചില പ്രദേശങ്ങളില്‍ ശനിയാഴ്ച രാത്രിയില്‍ തന്നെ വൈദ്യുതി പുനസ്ഥാപിച്ചിരുന്നു. മറ്റ് പ്രദേശങ്ങളില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ വൈദ്യുതി വിതരണം പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു
മറ്റത്തൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച വൈകുന്നേരമുണ്ടായ മിന്നല്‍ ചുഴലി കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയത് ഒരു കോടിയിലേറെ രൂപയുടെ നഷ്ടം
