nctv news pudukkad

nctv news logo
nctv news logo

Local News

ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

പുതുക്കാട് ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊടകര പുത്തുക്കാവ് പള്ളാടന്‍ ലെനിന്റെയും ബിന്ദുവിന്റെയും മകന്‍ മിഥുനാണ് (23) മരിച്ചത്. പുതുക്കാട് താലൂക്കാശുപത്രിയ്ക്കു സമീപം ഞായറാഴ്ച അര്‍ദ്ധരാത്രി 12.30 ഓടെയായിരുന്നു അപകടം.

njelur pooyam kavadi

കല്ലൂര്‍ ഞെള്ളൂര്‍ സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിലെ പൂയാഘോഷത്തോടനുബന്ധിച്ചുള്ള കാവടിയാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

 12ന് നടക്കേണ്ടിയിരുന്ന കാവടി കനത്തമഴയെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍ നടത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള കാവടിയാഘോഷമായതിനാല്‍ വിപുലമായിട്ടാണ് ആഘോഷങ്ങള്‍ നടത്തിയത്. 21 കാവടിസെറ്റുകളാണ് പങ്കാളികളായത്. വിവിധ ദേശക്കാരുടെ പീലിക്കാവടികളും പൂക്കാവടികളും വര്‍ണ്ണവിസ്മയം തീര്‍ത്തു. ക്ഷേത്രത്തില്‍ 6 മണി മുതല്‍ പറനിറക്കല്‍, തുടര്‍ന്ന് കലാമണ്ഡലം മോഹനന്‍ നയിച്ച പഞ്ചവാദ്യം അരങ്ങേറി. മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടുകൂടിയ ശീവേലിയും നടന്നു. ആയിരങ്ങളാണ് ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയത്.

shalabhothsavam

അങ്കണവാടി കുട്ടികള്‍ക്കായി പാലിയേക്കരയില്‍ നടന്ന എക്‌സിബിഷന്‍ വ്യത്യസ്ത അനുഭവമായി

അങ്കണവാടി കുട്ടികളുടെ ഓരോ മാസത്തേയും പഠനവിഷയത്തെ ആസ്പദമാക്കിയാണ് പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്. കുട്ടിയും കുടുംബവും, വീടും പരിസരവും, ഞാനും എന്റെ ശരീരവും, ചെടികള്‍, പൂക്കള്‍, പക്ഷികള്‍, പ്രാണികള്‍, വാഹനങ്ങള്‍, ഉത്സവങ്ങള്‍, കൃഷി എന്നീ മുപ്പത് വിഷയങ്ങളെ കുഞ്ഞുങ്ങള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിനായി വിവിധ ശില്‍പങ്ങള്‍, ഉപകരണങ്ങള്‍, രൂപങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. പ്രീസ്‌കൂള്‍ വിദ്യാഭ്യാസം മികച്ചതാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. കാഴ്ചയിലൂടെ കുരുന്നു മനസിലേക്ക് വിഷയങ്ങള്‍ എത്തിക്കുക വഴി വിദ്യാഭ്യാസം ആസ്വദിക്കാനും കഴിയുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി …

അങ്കണവാടി കുട്ടികള്‍ക്കായി പാലിയേക്കരയില്‍ നടന്ന എക്‌സിബിഷന്‍ വ്യത്യസ്ത അനുഭവമായി Read More »

Overall Champion JILLA KALOTSAVAM

കൊടകര സരസ്വതി വിദ്യാനികേതനില്‍ നടന്ന 22-ാമത്  ഭാരതീയ വിദ്യാനികേതന്‍ ജില്ല കലോല്‍സവത്തില്‍ 627 പോയിന്റു നേടി നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക്ക് സ്‌കൂള്‍ ജേതാക്കളായി.

533 പോയിന്റോടെ  ആതിഥേയരായ കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും 488 പോയിന്റോടെ സരസ്വതി വിദ്യാനികേതന്‍ ഏങ്ങണ്ടിയൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപനചടങ്ങില്‍ കെ.എസ്. സുകേഷ് അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ല പ്രസിഡന്റ് വി.എന്‍. രാജീവന്‍, ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക്ക് സ്‌കൂള്‍ മാനേജര്‍ സി. രാകേഷ്, പി.ജി. ദിലീപ്, എം.ആര്‍. ബിജോയ്, ടി.കെ. സതീഷ്, കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. കലോത്സവത്തിന്റെ ലോഗോ രൂപകല്പന ചെയ്ത കെ.എസ്. ലജിതയെ ചടങ്ങില്‍ ആദരിച്ചു

ഓൺലൈൻ വില്പനകേന്ദ്രം

നന്തിപുലം അഭിവൃദ്ധി മൃഗപരിപാലക കര്‍ഷക സൊസൈറ്റി ഓണ്‍ലൈന്‍ വില്പനകേന്ദ്രം തുറന്നു. 

. നാടന്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമുണ്ടായി. ഓണ്‍ലൈന്‍ കര്‍ഷകരുടെ കട എന്ന സ്ഥാപനം വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സിന്ധു മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് സീനിയര്‍ വെറ്റിറനറി സര്‍ജന്‍ എം.എ. മനോജ് കുമാര്‍, പഞ്ചായത്തംഗം രാധിക സുരേഷ്, വരന്തരപ്പിള്ളി മൃഗാശുപത്രി ഡോക്ടര്‍ എസ്. ദേവി, ചെങ്ങാലൂര്‍ മൃഗാശുപത്രി ഡോക്ടര്‍ ടി.ജി. റോഷ്മ, ഡോക്ടര്‍ നിതിയ ജോയ്, വരന്തരപ്പിള്ളി കൃഷി ഓഫീസര്‍ നീതു ചന്ദ്രന്‍, ജയശ്രീ ഭാസ്‌കരന്‍, …

നന്തിപുലം അഭിവൃദ്ധി മൃഗപരിപാലക കര്‍ഷക സൊസൈറ്റി ഓണ്‍ലൈന്‍ വില്പനകേന്ദ്രം തുറന്നു.  Read More »

spc farming

വരന്തരപ്പിള്ളി എന്റെ സ്‌റ്റേഷന്‍ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്പിസി വരന്തരപ്പിള്ളി പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ നട്ടുവളര്‍ത്തി സംരക്ഷിച്ചു പോരുന്ന കാര്‍ഷിക വിളകളുടെ വിളവെടുപ്പ് നടത്തി. 

 വിളവെടുപ്പിന്റെ ഉദ്ഘാടനം വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, വരന്തരപ്പിള്ളി കൃഷിഭവന്‍ ഓഫീസര്‍ നീതു ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കൃഷിയില്‍ നിന്ന് ലഭിച്ച ആദായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി  വരന്തരപ്പിള്ളി പൊലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. ജയകൃഷ്ണന്റെ സാന്നിധ്യത്തില്‍ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന് കൈമാറിക്കൊണ്ട് കേഡറ്റുകള്‍ മാതൃകയായി. സബ് ഇന്‍സ്‌പെക്ടര്‍ സി.സി. ബസന്ത്, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ കെ.എസ്. സിജു, പി.എസ്. സുജിത്ത്കുമാര്‍, അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് …

വരന്തരപ്പിള്ളി എന്റെ സ്‌റ്റേഷന്‍ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്പിസി വരന്തരപ്പിള്ളി പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ നട്ടുവളര്‍ത്തി സംരക്ഷിച്ചു പോരുന്ന കാര്‍ഷിക വിളകളുടെ വിളവെടുപ്പ് നടത്തി.  Read More »

പുലക്കാട്ടുക്കര സ്വദേശി അങ്കമാലിയില്‍ വാഹനാപകടത്തില്‍ മരിച്ചു

പുലക്കാട്ടുകര കുട്ടംകുളങ്ങര വിജയന്റെയും പ്രഭയുടെയും മകന്‍ പ്രശാന്താണ് മരിച്ചത്. 36 വയസായിരുന്നു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടമുണ്ടായത്. എറണാകുളത്ത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന പ്രശാന്ത് ടൂവീലറില്‍ വീട്ടിലേക്ക് മടങ്ങും വഴി കരിയാട് വെച്ചാണ് ചരക്ക് ലോറി ഇടിച്ചത്. എറണാകുളത്ത് നിന്നും തൃശൂര്‍ക്ക് പോവുകയായിരുന്നു ചരക്ക് ലോറി. ഭാര്യ- അശ്വിനി വിദേശത്ത് ജോലി ചെയ്യുകയാണ്. മകന്‍ അര്‍ണവ് കുരിയച്ചിറ സെന്റ് ജോസഫ് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ്.

farm capsule

വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ചെടികള്‍ക്കും ക്യാപ്‌സൂളുകള്‍.

ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ പാലക്കാട് കൃഷി വിജ്ഞാനകേന്ദ്ര വികസിപ്പിച്ചെടുത്ത ഹൈഡ്രജന്‍ ക്യാപ്‌സ്യൂള്‍ ആണ് പരീക്ഷണാര്‍ത്ഥം അളഗപ്പനഗറില്‍ കടുത്ത വരള്‍ച്ചയെ പ്രതിരോധിക്കാനായി വാഴത്തോട്ടത്തില്‍ നിക്ഷേപിച്ചത്. കൃഷിവകുപ്പ് ആത്മ പദ്ധതിയുടെ ഭാഗമായുള്ള കൃഷിപാഠശാലയില്‍ അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കര്‍ഷകയായ  സൗമ്യ ബിജുവിന്റെ വാഴത്തോട്ടത്തിലാണ് ഹൈഡ്രോജല്‍ ക്യാപ്‌സ്യൂള്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് തുടക്കം കുറിച്ചത്.മണ്ണിലെ ജലാംശം നിലനിര്‍ത്താന്‍ ആണ് ഈ ഗുളിക ഉപയോഗിക്കുന്നത്.  പരിസ്ഥിതിക്കിണങ്ങിയ സ്റ്റാര്‍ച്ച് അധിഷ്ഠിതമായ ചേരുവയാണ് ഓരോ ഹൈഡ്രോജല്‍ …

വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ചെടികള്‍ക്കും ക്യാപ്‌സൂളുകള്‍. Read More »

muttakozhi vitharanam

കൊടകര പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം മുട്ടകോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

 പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ വിതരണോദ്ഘാടനം നടത്തി. സ്റ്റാന്‍ഡിങ് കമ്മി്റ്റി ചെയര്‍പേഴ്‌സന്‍ സ്വപ്‌ന സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, പഞ്ചായത്ത് അംഗങ്ങളായ ടി.വി. പ്രജിത്, പ്രനില ഗിരീശന്‍, ടി.കെ.പത്മനാഭന്‍, എം.എം. ഗോപാലന്‍, സി.ഡി. സിബി, റെക്‌സ്, ലത ഷാജു, സീനിയര്‍ വെറ്ററിനറി സര്‍ജന്‍  ഡോ.എ.എ. മനോജ്, ഫീല്‍ഡ് ഓഫിസര്‍ എന്‍.ബി. ഷിജു, ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ കെ.കെ. തപതി എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുത്ത നൂറു പേര്‍ക്കാണ് പത്ത് കോഴികളെ വീതം വിതരണം ചെയ്തത്.

trikur road

വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വേണ്ടി ചാലുകീറിയ തൃക്കൂര്‍ കോനിക്കര റോഡ് അപകടാവസ്ഥയില്‍.

അഞ്ച് വര്‍ഷം ഗ്യാരണ്ടിയോടു കൂടി ഒരു വര്‍ഷം മുന്‍പ് മെക്കാഡം ടാറിംഗ് നടത്തിയ റോഡാണ് പലയിടങ്ങളിലായി തകര്‍ന്നു കിടക്കുന്നത്. കോനിക്കരയില്‍ റോഡിന് കുറുകെ ചാല് കീറിയ ഭാഗം താഴ്ന്നുപോയി തുടങ്ങിയതായി നാട്ടുകാര്‍ ആരോപിച്ചു. ഇവിടെ ഇരുമ്പ് ഷീറ്റ് നിരത്തിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഒരു മാസം പിന്നിട്ടിട്ടും ഈ ഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ചാല് കീറിയ ഭാഗത്ത് വാഹനങ്ങള്‍ മറിയാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ത്തീകരിച്ച് റോഡ് ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ …

വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വേണ്ടി ചാലുകീറിയ തൃക്കൂര്‍ കോനിക്കര റോഡ് അപകടാവസ്ഥയില്‍. Read More »

kit distribution

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ ആശ്രയ കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് ഹാളില്‍  നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലക്കല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഭാഗ്യവതി ചന്ദ്രന്‍, ജിജോ ജോണ്‍, പ്രിന്‍സ് ഫ്രാന്‍സീസ്, ദിനില്‍ പാലപറമ്പില്‍, ഷൈലജ, പി.എസ്. പ്രീജു, ജിഷ്മ രഞ്ജിത്, സജന ഷിബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുഭാഷ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗിരിജാ പ്രേംകുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. 67ഓളം കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് കേക്ക്, പുതപ്പ്, പലവ്യഞ്ജന സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള കിറ്റ് ആണ് വിതരണം ചെയ്തത്.

mupliyam road

പുതുക്കാട് മുപ്ലിയം റോഡില്‍ മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം സീബ്ര ലൈനില്ലാത്തത് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. 

റോഡ് അറ്റകുറ്റ പണി നടത്തിയ സമയത്ത് മാഞ്ഞുപോയ സീബ്ര ലൈന്‍ പിന്നീട് വരച്ചില്ല. ടിപ്പര്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പോകുന്ന പൊതുമരാമത്ത് റോഡാണിത്. സീബ്ര ലൈന്‍ ഇല്ലാത്തതിനാല്‍ ഭീതിയോടെയാണ് വിദ്യാര്‍ത്ഥികള്‍ റോഡ് മുറിച്ചു കടക്കുന്നത്. അടിയന്തരമായി റോഡില്‍ സീബ്രലൈന്‍ വരക്കാന്‍ നടപടിയുണ്ടാകണമെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ കെ.ജി. രവീന്ദ്രനാഥ് പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ക്ക് പരാതി നല്‍കി.

vallikunanthu temple

വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ മുപ്പതാംവേല മഹോത്സവം ആഘോഷിച്ചു. 

 രാവിലെ പടുതോള്‍മനയിലേക്ക് എഴുന്നള്ളിപ്പും തുടര്‍ന്ന് പെരുമനം സതീശന്‍ മാരാര്‍ നയിക്കുന്ന പഞ്ചാരീമേളവും വൈകീട്ട് പാണ്ടിമേളവും അരങ്ങേറി.  ദീപാരാധനയ്ക്ക് ശേഷം വെടിക്കെട്ടും ഇരട്ടതായമ്പക, വിളക്കെഴുന്നള്ളിപ്പും നടന്നു. ക്ഷേത്രം തന്ത്രി ശ്രീകുമാര്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി മനോജ് നമ്പൂതിരി, ക്ഷേത്രം ഊരാളന്‍ വിജയന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

baby friendly toilet pudukad

പുതുക്കാട് ഒന്നാം വാര്‍ഡ് ദൃശ്യ അംഗന്‍വാടിയില്‍ പണി പൂര്‍ത്തീകരിച്ച ബേബി ഫ്രണ്ട്‌ലി ടോയ്‌ലറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു.

 പഞ്ചായത്ത് അംഗം സി.സി. സോമസുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. സിഡിപിഒ ഷീന, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സിന്ധു രാജന്‍, വിവേക്, സിഡിഎസ് അംഗം ബീന, ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. ഏറ്റവും കുറഞ്ഞ ചിലവില്‍ സമയബന്ധിതമായി പണി പൂര്‍ത്തീകരിച്ച റപ്പായി കുറ്റിക്കാടനെ പൊന്നാട നല്‍കി ആദരിച്ചു. പണി പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യത്തെ അംഗന്‍വാടിയാണ്

jalasree club pokothra

ബുധനാഴ്ച നടക്കുന്ന വരാക്കര ഭഗവതിക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ സഹസ്രകലശത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ക്ഷേത്രം തന്ത്രി വിജയന്‍ കാരുമാത്ര, മേല്‍ശാന്തി സി.എന്‍. വല്‍സന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സഹസ്രകലശ ചടങ്ങുകള്‍ നടക്കുന്നത്. രാവിലെ 7 മുതല്‍ സഹസ്രകലശ പരികലശാഭിഷേകം ആരംഭിക്കും. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം വലിയ ഗുരുതി, കളമെഴുത്തുപാട്ട് തുടര്‍ന്ന് കൊരട്ടി കിഴക്കേ വാരനാട്ട് മുടിയേറ്റ് കലാസംഘം അവതരിപ്പിക്കുന്ന മുടിയേറ്റ് നടക്കുമെന്ന് ക്ഷേത്രം തന്ത്രി വിജയന്‍ കാരുമാത്ര പറഞ്ഞു. ക്ഷേത്രത്തില്‍ കഴിഞ്ഞ 8 ദിവസമായി നടന്നു വന്ന ദേവീഭാഗവത പാരായണം ചൊവ്വാഴ്ച സമാപിച്ചു.ദേശമംഗലം ഓംകാരാശ്രമം നിഗമാനന്ദ സ്വാമി, ഗിരീഷ് മേയ്ക്കാട് ഗുരുപദം എന്നിവരാണ് …

ബുധനാഴ്ച നടക്കുന്ന വരാക്കര ഭഗവതിക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ സഹസ്രകലശത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. Read More »

arrest

മണ്ണംപേട്ട തെക്കേക്കരയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന അടക്ക മോഷ്ടിച്ച കേസില്‍ യുവാവിനെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.

തെക്കേക്കര വെളിയത്തുപറമ്പില്‍ 38 വയസുള്ള രഞ്ജിത്താണ് അറസ്റ്റിലായത്. തെക്കേക്കര പിണ്ടിയാന്‍ ജെലിലിന്റെ വീട്ടില്‍ ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 250 കിലോ അടയ്ക്കയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. കവുങ്ങ് കൃഷിയില്ലാത്ത രഞ്ജിത് പല കടകളിലായി മോഷ്ടിച്ച അടക്ക വിറ്റിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഒരു മാസം മുന്‍പ് മണ്ണംപേട്ട ഷാപ്പുംപടിക്ക് സമീപത്തുള്ള വീട്ടില്‍ നിന്ന് 350 കിലോഗ്രാം അടക്ക മോഷണം പോയ കേസില്‍ പോലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ല.

kunjlaippara

കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതിക്കായുള്ള ഭൂമിസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷിനു മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിവേദനം നല്‍കി.

ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനല ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗം എം.എസ്. സുമേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എല്‍എസ്ജി ഡി. വിനോദ് കൊടക്കാലി എന്നിവരും സന്നിഹിതരായിരുന്നു.

njellur pooyam

 പ്രസിദ്ധമായ കല്ലൂര്‍ ഞെള്ളൂര്‍ പൂയ്യാഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചു. 

. ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍, അഭിഷേകങ്ങള്‍, വൈകീട്ട് ശീവേലി എഴുന്നള്ളിപ്പ് എന്നിവ മാത്രമാണ് നടന്നത്. കനത്ത മഴയെ തുടര്‍ന്നാണ് ഞെള്ളൂര്‍ പൂയ്യം കാവടിയാഘോഷ വരവ് മാറ്റിവെച്ചത്. ഞെള്ളൂര്‍ ദേവസ്വം വക ഒരു സെറ്റ് കാവടിയും നാദസ്വരവും ഒരുക്കിയിരുന്നു. കരയോഗങ്ങളില്‍ നിന്നുള്ള കാവടിവരവും ആഘോഷവും 17, 18 തീയതികള്‍ നടക്കുമെന്ന് ക്ഷേത്രഭരണസമിതി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പാലപ്പിള്ളി എലിക്കോട് വീണ്ടും കാട്ടാനശല്യം.

തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിയുടെ പിന്നിലായി സ്ഥാപിച്ചിട്ടുള്ള ശുചിമുറികളാണ് കാട്ടാന തകര്‍ത്തത്. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. കുറച്ച് നാളുകളായി കാട്ടാനശല്യം ഒഴിഞ്ഞ ഇവിടെ വീണ്ടും കാട്ടാനയിറങ്ങിയത് നാട്ടുകാരില്‍ ഭീതിപടര്‍ത്തി.

konthipulam padam

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴമൂലം നെടുമ്പാള്‍ കോന്തിപുലം കോള്‍ കര്‍ഷക സമിതിയുടെ 225 ഏക്കര്‍ കൃഷിയും ധനുകുളം പാടശേഖര സമിതിയുടെ 125 ഏക്കര്‍ കൃഷിയും വെള്ളക്കെട്ടിലായി.

തൊട്ടിപ്പാള്‍, മാടായിക്കോണം വില്ലേജുകളില്‍ ഉള്‍പ്പെട്ടതാണ് കൃഷിഭൂമി. കാലം തെറ്റി പെയ്യുന്ന മഴ മൂലം ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ തങ്ങള്‍ക്ക് 30 എച്ച്പിയുടെ മോട്ടോറും പമ്പും അനുവദിക്കണമെന്ന്  കോള്‍ കര്‍ഷകസമിതികള്‍ അധികൃതരോട്  ആവശ്യപ്പെട്ടു. മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 10 എച്ച്പിയുടെ രണ്ടു മോട്ടോറുകള്‍ വാടകക്കെടുത്താണ് നിലവില്‍ ഇവിടെ വെള്ളം വറ്റിക്കുന്നത്. 3000 രൂപ വാടകയും ഡീസല്‍ ചെലവും മെക്കാനിക്കല്‍ ചെലവും ദിനവും വരുന്നുണ്ട്. ഇത് സാമ്പത്തികമായി വലിയ ബാധ്യതയാണ് തങ്ങള്‍ ഉണ്ടാക്കുന്നത് എന്നും വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ …

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴമൂലം നെടുമ്പാള്‍ കോന്തിപുലം കോള്‍ കര്‍ഷക സമിതിയുടെ 225 ഏക്കര്‍ കൃഷിയും ധനുകുളം പാടശേഖര സമിതിയുടെ 125 ഏക്കര്‍ കൃഷിയും വെള്ളക്കെട്ടിലായി. Read More »