യോഗത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മണ്ഡലം മോഡല്‍ ഓഫീസര്‍ ആര്‍ ശേഖര്‍, കെ.ആര്‍എഫ്ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിന്ദു എന്നിവര്‍ പങ്കെടുത്തു. കേളിത്തോട് പാലം, നന്തിക്കര മാപ്രാണം റോഡ് എന്നിവയുടെ നിര്‍മാണം ഏപ്രില്‍ മാസത്തില്‍ ആരംഭിക്കും. 8 കോടി രൂപ ചിലവില്‍ നവീകരിച്ച പാലപ്പിള്ളി എച്ചിപ്പാറ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതായും ഏപ്രില്‍ മാസത്തില്‍ ഉദ്ഘാടനം നടത്തുമെന്നും എംഎല്‍എ അറിയിച്ചു. പാലിയേക്കരഎറവക്കാട് റോഡ് പണി പൂര്‍ത്തീകരിച്ചതായും, ചെങ്ങാലൂര്‍ മണ്ണംപ്പേട്ട മാവിന്‍ഞ്ചോട് റോഡ്, പുതുക്കാട് മണ്ണംപ്പേട്ട റോഡ്, കുറുമാലി തൊട്ടിപ്പാള്‍ മുളങ്ങ് റോഡ് എന്നിവയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. വേണ്ടോര്‍ വട്ടണാത്ര റോഡ്, കല്ലൂര്‍ തൃക്കൂര്‍ റോഡ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ചു. പൂച്ചിന്നിപാടം ചാത്തകുടം റോഡ് നവീകരണ പ്രവര്‍ത്തികള്‍ക്കായി 2 കോടി 40 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായും എംഎല്‍എ അറിയിച്ചു. നിര്‍ദിഷ്ട മലയോര ഹൈവേയുടെ തൃക്കൂര്‍ വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ ഭൂമി ഫ്രീ സറണ്ടര്‍ ചെയ്യുന്ന നടപടികള്‍ 90 ശതമാനത്തില്‍ അധികമായി പൂര്‍ത്തീകരിച്ചതായും, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഫ്രീ സറണ്ടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ വാസികളുടെയും ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഒരു യോഗം ഏപ്രില്‍ മാസം 4ന് വിളിച്ചു ചേര്‍ക്കുമെന്നും എംഎല്‍എ അറിയിച്ചു.
പുതുക്കാട് നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തികളുടെ അവലോകനയോഗം കെ.കെ രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു
