സര്‍ക്കാര്‍ ജീവനക്കാരില്‍ സേവന തല്‍പരത ശക്തിപ്പെടേണ്ട കാലഘട്ടമാണ് ഇന്നുള്ളതെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു
സാധാരണ ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ മൂന്നര പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം വിരമിച്ച കെ.എന്‍. നാരായണന് ജന്മനാട്ടില്‍ നന്തിപുലം ഗ്രാമീണ വായനശാലയും പൗരാവലിയും സംയുക്തമായി നല്‍കിയ ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കെ.എന്‍. നാരായണനെ എംഎല്‍എ പൊന്നാട അണിയിച്ചുകൊണ്ട് ആദരിച്ചു. ഉപഹാര സമര്‍പ്പണം എംഎല്‍എയും, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ പി.ആര്‍. കൃഷ്ണനും ചേര്‍ന്ന് നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.വി. രഘുനാഥ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ …