ജില്ലാപഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഐ.എസ്. ഷാജു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പാഠപുസ്തകം, യൂണിഫോം എന്നിവയും സമ്മാനങ്ങളുടെ വിതരണവും നടത്തി. ഹെഡ്മിസ്ട്രസ് നിഷ, മധുരം മലയാളം മദിരാശിമുറ്റം ട്രഷറര്‍ ജോജി, ബിആര്‍സി പ്രതിനിധി നിഷ, സീനിയര്‍ അദ്ധ്യാപിക കെ.എസ്. പുഷ്‌കല എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ പഠനസാമഗ്രികളുടെ പ്രദര്‍ശനവും പ്രവര്‍ത്തനങ്ങളുടെ അവതരണവും ഉണ്ടായിരുന്നു.
പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു
