‘മിന്നുന്ന വിജയം നേടിയ ആതിര അന്തിയുറങ്ങുന്നത് അയല്‍വീടുകളില്‍’ എന്ന വാര്‍ത്തയിലൂടെ പുതുക്കാട് എന്‍സിടിവിയിലെ ബൈജു ദേവസി പൗലോസ് താക്കോല്‍ക്കാരന്‍ സ്മാരക ജില്ലാ ദൃശ്യമാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായത്. പ്രണാമം 2023 എന്ന പേരില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ഷാലി മുരിങ്ങൂര്‍ അധ്യക്ഷത വഹിച്ചു. കെ.ബി. ബിനേഷ്, രമേഷ്‌കുമാര്‍ കുഴിക്കാട്ടില്‍, ചാലക്കുടി പ്രസ് ഫോറം രക്ഷാധികാരി എന്‍.ആര്‍. സരിത, ചാലക്കുടി നഗരസഭാധ്യക്ഷന്‍ എബി ജോര്‍ജ്ജ്, ചാലക്കുടി പ്രസ് ഫോറം സിജോ ചാതേലി എന്നിവര്‍ പ്രസംഗിച്ചു. അന്തരിച്ച യുവ മാധ്യമ പ്രവര്‍ത്തകന്‍ മധു സമ്പാളൂര്‍ സ്മാരകമായി ചാലക്കുടി സോഷ്യല്‍ കെയര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന മാധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് മുന്‍ എഡിറ്റര്‍ എം.ജി. രാധാകൃഷ്ണനും ജനയുഗം മുന്‍ ലേഖകന്‍ സി.കെ. പള്ളി സ്മാരക ജില്ലാ പത്രമാധ്യമ പുരസ്‌കാരം ജന്മഭൂമി വടക്കാഞ്ചേരി ലേഖകന്‍ ശിവപ്രസാദ് പട്ടാമ്പിക്കും സമ്മാനിച്ചു. ജില്ലയിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച വാര്‍ത്താ ചിത്രത്തിനുള്ള എ.പി. തോമസ് സ്മാരക പുരസ്‌കാരത്തിനു മലയാള മനോരമ പഴയന്നൂര്‍ ലേഖകന്‍ ഭാനുപ്രകാശ് പഴയന്നൂരും പ്രാദേശിക ചാനലുകളിലെ വാര്‍ത്താവതാരകര്‍ക്കായി ഏര്‍പ്പെടുത്തിയ കൊല്ലാടിക്കല്‍ രാജന്‍ സ്മാരക ജില്ലാ പുരസ്‌കാരത്തിന് വനിതാ വിഭാഗത്തില്‍ ടിസിവിയിലെ ലിറ്റി ജെയ്‌സണും പുഞ്ചപ്പറമ്പില്‍ കണ്ണന്‍ സ്മാരക പുരസ്‌കാരം പുരുഷ വിഭാഗത്തില്‍ കൈപ്പമംഗലം എസ്ടിവിയിലെ ഹരി പെരിഞ്ഞനവും ഏറ്റുവാങ്ങി. 5000 രൂപ രൂപയും ഫലകവും അടങ്ങിയതാണ് ജില്ലാ പുരസ്‌കാരങ്ങള്‍.
ചാലക്കുടി പ്രസ് ഫോറം ഏര്‍പ്പെടുത്തിയ മികച്ച ജില്ലാ ദൃശ്യമാധ്യമ പുരസ്‌കാരം എന്‍സിടിവി റിപ്പോര്‍ട്ടര്‍ ബൈജു ദേവസി ഏറ്റുവാങ്ങി
