പുതുക്കാട്, അളഗപ്പനഗര്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് വൈക്കം വീരര്‍ പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മൃതി യാത്രക്ക് സ്വീകരണം നല്‍കിയത്. ബ്ലോക്ക് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷത അധ്യക്ഷത വഹിച്ചു. ഇവികെഎസ് ഇളങ്കോവര്‍ എംഎല്‍എ, വി.ടി. ബല്‍റാം, സി. ചന്ദ്രന്‍, പി.എ. സലിം എന്നിവരാണ് യാത്ര നയിക്കുന്നത്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, സുനില്‍ അന്തിക്കാട്, ഡേവീസ് അക്കര, ടി.എം. ചന്ദ്രന്‍, കല്ലൂര്‍ ബാബു, കെ.ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, കെ.എല്‍. ജോസ്, സോമന്‍ മുത്രത്തിക്കര, ഷാജു കാളിയേങ്കര എന്നിവര്‍ പ്രസംഗിച്ചു.
കെപിസിസിയുടെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സ്മൃതിയാത്രക്ക് പുതുക്കാട് സെന്ററില്‍ സ്വീകരണം നല്‍കി
