കുടിവെള്ള വാഹനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഫ്‌ളാഗ് ഓഫ് ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രദീപ്, പഞ്ചായത്ത് അംഗം എ. രാജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് വാഹനത്തില്‍ കുടിവെള്ളം എത്തിക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി
