ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സല്യൂട്ട് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്ലോക്ക് അംഗം കവിത സുനില്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം. പുഷ്പാകരന്‍, പഞ്ചായത്തംഗങ്ങളായ ടി.കെ. സതീശന്‍, എ. രാജീവ്, രതി ഗോപി, എഇഒ എം.സി. നിഷ, മാനേജര്‍ ടി. രമേഷ്‌കുമാര്‍, പ്രധാന അധ്യാപകന്‍ എന്‍.എസ്. സന്തോഷ്ബാബു, പിടിഎ പ്രസിഡന്റ് പി.എസ്. സുനില്‍, എംപിടിഎ പ്രസിഡന്റ് ഐശ്വര്യ ശ്രീജിത്ത്, കമാന്‍ഡോ കിഡ്‌സ് നോഡല്‍ ഓഫീസര്‍ സി.ജി. അനൂപ് എന്നിവര്‍ പ്രസംഗിച്ചു.