തളിരുകള്‍ 2023 എന്ന പേരില്‍ നടന്ന പരിപാടി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍. രഞ്ജിത് മുഖ്യ പ്രഭാഷണം നടത്തി. 2021-22ലെ കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനം നേടി സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി കരസ്ഥമാക്കിയ കൊടകര ബ്ലോക്കിനുള്ള കൊടകര ബിആര്‍സിയുടെ ആദരവ് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഏറ്റുവാങ്ങി. . എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ബി. ബ്രിജി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗം പ്രീതി ബാലകൃഷ്ണന്‍, എസ്എസ്‌കെ ഡിപിഒ ഇ. ശശിധരന്‍, ഡയറ്റ് ഫാക്കല്‍ട്ടി ഡോ. പി.സി. സിജി, മുന്‍ ബിപിസി കെ. നന്ദകുമാര്‍, ഓട്ടിസം സെന്റര്‍ പിടിഎ പ്രസിഡന്റ് എ.എസ്. ഗ്രീഷ്മ, കൊടകര ബിപിസി വി.ബി. സിന്ധു, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഗ്ലിന്‍ഡ ലൂയിസ് എന്നിവര്‍ പ്രസംഗിച്ചു.
സമഗ്ര ശിക്ഷ കേരളം കൊടകര ബിആര്‍സി യുടെ ഓട്ടിസം പാര്‍ക്കിലെ ഓട്ടിസം ദിനാചരണം ചെങ്ങാലൂര്‍ ജിഎല്‍പി സ്‌കൂളില്‍ നടത്തി
