മലയോര ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വെള്ളിക്കുളങ്ങരയില്‍ വിളിച്ചുചേര്‍ത്ത ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. മലയോര ഹൈവേയുടെ വിലങ്ങന്നൂര്‍ മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള ഘട്ടത്തിന് 136 കോടി 49 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഏഴുമീറ്റര്‍ ടാറിംഗും ഇരുവശത്തും കാനയോടുകൂടി 12 മീറ്റര്‍ വീതിയിലാണ് മലയോര ഹൈവേ നിര്‍മിക്കുന്നത്. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം എം.ആര്‍. രഞ്ജിത്ത്, പഞ്ചായത്തംഗങ്ങളായ ഷൈബി സജി, ചിത്ര സുരാജ്, ഷാന്റോ കൈതാരത്ത്, സിപിഎം ലോക്കല്‍ സെക്രട്ടറി പി.കെ. രാജന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി മോഹനന്‍ ചള്ളിയില്‍, കേരള റോഡ് പണ്ട് ബോര്‍ഡിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിന്ദു പരമേഷ്, അസി. എക്‌സിക്യൂട്ടീവ് എന്‍ജീയര്‍ സൈനബ, അസി. എന്‍ജിനീയര്‍ മാത്‌സന്‍ മാത്യു, പ്രോജക്ട് എന്‍ജിനീയര്‍ അനില്‍ വില്‍സന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കൊടകര വെള്ളിക്കുളങ്ങര റൂട്ടിലെ കോടാലി മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള റോഡ് ബിഎംബിസി നിലവാരത്തില്‍ വൈകാതെ നവീകരിക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ
