25 ലക്ഷം രൂപയാണ് ചെലവിലായിരുന്നു നിര്‍മാണം. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായും, ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് വിശിഷ്ടാതിഥിയുമായും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്ത് അംഗം മേഴ്‌സി സ്‌കറിയ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കള്ളായി റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
