ശാസ്താ ക്ഷേത്ര മതില്‍ക്കകത്ത് മേള അകമ്പടിയില്‍ അഞ്ച് ആനകളെയും അണിനിരത്തി എഴുന്നള്ളിപ്പ് നടത്തി. പഞ്ചാരിമേളത്തിന് കേളത്ത് സുന്ദരന്‍ മാരാര്‍ പ്രാമാണിത്യം വഹിച്ചു. പ്രസാദഊട്ടും ഉണ്ടായിരുന്നു. വൈകീട്ട് ശാസ്താക്ഷേത്രത്തില്‍ നിന്ന് പാണ്ടിമേളത്തോടെ എഴുന്നള്ളിച്ച് വിഷ്ണു ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പ് നടത്തി. കേളത്ത് സുന്ദരന്‍മാരാരുടെ പ്രാമാണ്യത്തില്‍ പാണ്ടിമേളം അരങ്ങേറി. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആര്‍ഷഭാരതം ബാലെയുടെ അവതരണം നടത്തി. ക്ഷേത്രം തന്ത്രിമാരായ വടക്കേടത്ത് പെരുമ്പടപ്പ് കേശവന്‍ നമ്പൂതിരി, തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, ശാസ്താ ക്ഷേത്രം മേല്‍ശാന്തി പ്രമോദ് നമ്പൂതിരി, മഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തി അമല്‍ കൃഷ്ണ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം ഭരണസമിതിയംഗങ്ങളായ ദിവാകരന്‍ കൊല്ലേരി, മോഹനന്‍ കീളത്ത്, രാമദാസ് കൊല്ലേരി, കണ്‍വീനര്‍ അനൂപ്കുമാര്‍ കുന്നത്ത്, ശങ്കരന്‍കുട്ടി കൊല്ലേരി, ശ്രീകുമാര്‍ കൊല്ലേരി എന്നിവര്‍ നേതൃത്വം നല്‍കി.
മേടംകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കൊടിയ്ക്കല്‍ പൂരം ആഘോഷിച്ചു
