മേളത്തിന്റെ അകമ്പടിയില്‍ പീലിക്കാവടികളും കണ്ണിന് കുളിര്‍മ്മയേകുന്ന പൂക്കാവടികളും വിസ്മയം തീര്‍ത്തു. വൈകീട്ട് മൂന്നുമുറി പള്ളി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന സന്ധ്യാ വിസ്മയ കാഴ്ചയില്‍ തെയ്യം, തിറ, ശിങ്കാരിമേളം, ബട്ടര്‍ഫ്‌ളൈ ഡാന്‍സ്, തമ്പോലം എന്നിവയും വിവിധ സെറ്റുകളുടെ കാവടി വരവും ഉണ്ടായിരുന്നു. തെക്കുംമുറി യുവജന സംഘം, അമ്പലനട സെറ്റ്, ശ്രീ മുരുക സെറ്റ്, കുഞ്ഞാലി പാറ സെറ്റ് യുവജൈതന്യ, വേല്‍മുരുക, ശാന്തിനഗര്‍ സെറ്റ് എന്നീ കാവടി സെറ്റുകളാണ് അണിനിരന്നത്. ക്ഷേത്രം തന്ത്രി കാരുമാത്ര വിജയന്‍, മേല്‍ശാന്തി കുട്ടന്‍, മുഖ്യ ഉപദേഷ്ടാവ് മണികണ്ഠന്‍ എന്നിവര്‍ ക്ഷേത്രചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ മാനിങ്ങര, അജയകുമാര്‍ കാഞ്ഞിരപറമ്പില്‍, ജോഷി ഉള്ളാടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.