പൊലിമ പുതുക്കാട് പദ്ധതിയുടെ അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ്. സ്വപ്ന, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ്.സി. നിര്‍മ്മല്‍, ബിഡിഒ പി.ആര്‍. അജയ്‌ഘോഷ്, മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റി സെക്രട്ടറി കെ.പി. പ്രശാന്ത്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ എട്ടു ലക്ഷം രൂപയുടെ തൈകളുടെ വിതരണം ആരംഭിച്ചതായി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പറപ്പൂക്കര പഞ്ചായത്തിലും, വല്ലച്ചിറ പഞ്ചായത്തിലും തൈകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടിക്കള്‍ സ്വീകരിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കദളിപ്പഴം വിതരണം ചെയ്യുന്ന കദളീവനം പദ്ധതി പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിച്ചതായി എംഎല്‍എ അറിയിച്ചു. പൊലിമ പദ്ധതിയുടെ ഭാഗമായി അടുത്തഘട്ടത്തില്‍ കദളിവാഴ കന്നുകള്‍ വിതരണം ചെയ്യും. കൂടാതെ മണ്ഡലത്തിലെ വിവിധങ്ങളായ അനുയോജ്യമായ സ്ഥലങ്ങളില്‍ ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യുന്നതിനും നടപടി സ്വീകരിക്കും. മറ്റത്തൂര്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഇതിനായുള്ള നടപടിക്കള്‍ സ്വീകരിക്കുക. പൊലിമ പുതുക്കാട് ബ്രാന്റ് നെയിമില്‍ കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ആലോചിക്കുമെന്ന് എംഎല്‍എ യോഗത്തില്‍ അറിയിച്ചു
പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി കദളിവാഴ, ഔഷധ സസ്യകൃഷി ആരംഭിക്കുമെന്ന് കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു
