കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഹരിത കര്‍മ്മ സേനയ്ക്ക് ഇലക്ട്രിക് ഓട്ടോകള്‍ കൈമാറി. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്നും 5 ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഇലക്ട്രിക് ഓട്ടോകള്‍ക്കായി ചെലവഴിച്ചത്. മിനി എംസിഎഫില്‍ നിന്നും പഞ്ചായത്തിന്റെ എംസിഎഫിലേക്കുള്ള മാലിന്യനീക്കമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത രണ്ടു ഇലക്ട്രിക് ഓട്ടോകളാണ് കൈമാറിയത്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഫ്രാന്‍സിസ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു ബഷീര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് ചാലിയത്തൊടി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലി തോമസ്, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മസേനക്ക് മാലിന്യ നീക്കത്തിനായി ഇനി ഇലക്ട്രിക് ഓട്ടോകള്‍
