കിണര്‍ എത്രയും പെട്ടെന്ന് ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കുന്നതിന് പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്ത് മുന്‍പുണ്ടായിരുന്ന പൊതു ടാപ്പ് നീക്കം ചെയ്തതും കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിച്ചു. പൈപ്പ് കണക്ഷന്‍ പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത് കൈപ്പിള്ളി ധര്‍ണ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് എ.ബി. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ ഞാറ്റുവെട്ടി, പോള്‍ പുല്ലോക്കാരന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിനോ മൈക്കില്‍, ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് കാവനാട്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സായൂജ് സുരേന്ദ്രന്‍, ദിനേശ് പുതുവത്, ജോര്‍ജ് കൊടിയന്‍ എന്നിവര്‍ പ്രസംഗിച്ചു.
മറ്റത്തൂര്‍കുന്നില്‍ പ്രദേശവാസികള്‍ കുടിവെള്ളത്തിനായി വര്‍ഷങ്ങളായി ഉപയോഗിച്ച് വരുന്ന പൊതു കിണറില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതില്‍ കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി
