nctv news pudukkad

nctv news logo
nctv news logo

Local News

pudukad panchayath

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ജനറല്‍ വിഭാഗം വയോജനങ്ങള്‍ക്കുള്ള കട്ടിലുകള്‍ വിതരണം ചെയ്തു.

വിതരണോദ്്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രതി ബാബു, പഞ്ചായത്ത് അംഗങ്ങളായ ഷാജു കാളിയേങ്കര, അനൂപ് മാത്യു, പ്രീതി ബാലകൃഷ്ണന്‍, രശ്മി ശ്രീശോഭ്, ഹിമാദാസന്‍ എന്നിവര്‍ പ്രസംഗിച്ചു

nanadipulam temple

നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ആഘോഷിച്ചു.

രാവിലെ ശീവേലി എഴുന്നള്ളിപ്പ് തുടര്‍ന്ന് കൊടകര ഉണ്ണിയുടെ പ്രാമാണ്യത്തില്‍ പഞ്ചാരിമേളവും നടത്തി. ഉച്ചതിരിഞ്ഞ് അയിലൂര്‍ അനന്തനാരായണന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യവും കിഴക്കൂട്ട് അനിയന്‍മാരാര്‍ നേതൃത്വം നല്‍കുന്ന പാണ്ടിമേളവും അരങ്ങേറി. പ്രസിഡന്റ് പി.വി. രഘുനാഥ് സെക്രട്ടറി ഒ.കെ. ശിവരാജന്‍, ട്രഷറര്‍ ശിവശങ്കരന്‍ കടവില്‍, ദേവസ്വം ഓഫീസര്‍ പി.കെ. അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി. 

kannukal danam cheythu

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങിമരിച്ച ആഷ്‌ലിന്റെ കണ്ണുകള്‍ ഇനിയും പ്രകാശിക്കും.

 പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആഷ്‌ലിന്റെ കണ്ണുകള്‍ ദാനം ചെയ്യുന്നതിന് ബന്ധുക്കള്‍ സമ്മതിച്ചിരുന്നു. തൃശ്ശൂര്‍ ലയണ്‍സ് ക്ലബ് അധികൃതര്‍ ജില്ലാശുപത്രിയിലെത്തി നേത്രദാനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ചിറ്റിശേരി മുത്തുപ്പീടിക ദേവസിയുടെ മകനാണ് ആഷ്‌ലിന്‍. ചിറ്റിശേരി അയ്യന്‍കോവില്‍ അമ്പലത്തിനു സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയ ആഷ്‌ലിന്‍ കഴിഞ്ഞ ദിവസമാണ് മുങ്ങി മരിച്ചത്. തലോര്‍ ദീപ്തി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആഷ്‌ലിന്‍

pudukad service road

ദേശീയപാത സര്‍വീസ് റോഡുകളിലെ ഹംപുകള്‍ അപകടഭീഷണിയാകുന്നതായി പരാതി ഉയരുന്നു.

പുതുക്കാട് കെഎസ്ആര്‍ടിസി റോഡ്, നന്തിക്കര മേഖലകളിലെ സര്‍വീസ് റോഡുകളിലെ ഹംപുകളാണ് യാത്രക്കാര്‍ക്ക് തലവേദനയാകുന്നത്. സൂചനാബോര്‍ഡുകള്‍ പലയിടത്തും സ്ഥാപിച്ചിട്ടില്ല. ചില റോഡുകളിലെ ഹംപുകള്‍ ഡ്രൈവര്‍ അടുത്തെത്തിയാല്‍ മാത്രമെ ശ്രദ്ധയില്‍പെടാറുള്ളു. വെള്ളവരകളും റിഫഌക്ടറും ഇല്ലാത്തതിനാല്‍ ഹംപ് ശ്രദ്ധയില്‍പെടാത്ത വാഹനങ്ങള്‍ പെട്ടെന്ന് വാഹനം നിര്‍ത്തുകയോ ഹംപില്‍ കടക്കുകയോ ചെയ്യുമ്പോള്‍ പിറകില്‍ ഉള്ള വാഹനം ഇടിക്കാനുള്ള സാധ്യതയും ഉണ്ട്. ഹംപുകളുടെ ഉയരം കൂടിയതും അപകടത്തിന് കാരണമായേക്കാമെന്ന് വാഹനയാത്രക്കാര്‍ പറയുന്നു. പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുമ്പിലെ സര്‍വീസ് റോഡ് ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ഉപയോഗിക്കുന്നത്. …

ദേശീയപാത സര്‍വീസ് റോഡുകളിലെ ഹംപുകള്‍ അപകടഭീഷണിയാകുന്നതായി പരാതി ഉയരുന്നു. Read More »

eravakadu temple

എറവക്കാട് മാരിയമ്മന്‍ കോവിലിലെ പത്താമുദയ മഹോത്സവം ആഘോഷിച്ചു. 

 തിങ്കളാഴ്ച രാവിലെ ഗുരുതി അഭിഷേകത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ചിറ്റിശ്ശേരി അയ്യന്‍കോവിലില്‍ നിന്ന് കാവടി എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഉച്ചതിരിഞ്ഞ് പുല്ലാനിപ്പാടം പന്തലില്‍ പറനിറക്കലും  കാവടി എഴുന്നള്ളിപ്പും നടന്നു. വൈകീട്ട് ആല്‍ത്തറ മണ്ഡപത്തില്‍ കൂട്ടപ്പറയും തുടര്‍ന്ന് പഞ്ചവാദ്യം, ഉടുക്കുവാദ്യം താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പ്രധാന എഴുന്നള്ളിപ്പും നടന്നു. ക്ഷേത്രം രക്ഷാധികാരി സി.കെ. ചാമിക്കുട്ടി, ഭാരവാഹികളായ റെനീഷ് കണ്ണാംകുളം, കെ.എ. രാജന്‍, എന്‍.വി. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

murikungal road

 മറ്റത്തൂര്‍ മുരിക്കുങ്ങല്‍ പ്രദേശത്ത് തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡ് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. 

പഞ്ചായത്ത് അംഗം ലിന്റോ പള്ളിപറമ്പനും വിരമിച്ച സൈനികന്‍ സുരേന്ദ്രന്‍ നമ്പകനും ചേര്‍ന്നാണ് റോഡ് നാടിന് സമര്‍പ്പിച്ചത്. തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ എന്‍.എസ്. ഗ്രീഷ്മ, തൊഴിലുറപ്പ് മേറ്റ് ഗ്രേസി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സിജി ജോബോയ്, ജിനി ജെയ്‌സന്‍ നാട്ടുകാരായ ഹംസ കൊല്ലേരി, മുഹമ്മദ് ചെങ്ങനാശ്ശേരി, സിസിലി സുരേന്ദ്രന്‍, ജോഫി ബാബു, സിനി ഷാജു, സുമി സനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പതിമൂന്നോളം വീട്ടുകാരുടെ ആശ്രയമായ സഞ്ചാരയോഗ്യമല്ലാതെ കിടന്ന റോഡാണ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചത്.

arogya-gramam.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ‘ആരോഗ്യ ഗ്രാമം’ പദ്ധതിക്ക് തുടക്കമായി. 

 കായിക സംസ്‌കാരം രൂപപ്പെടുത്തുന്നതിനും ആരോഗ്യമുള്ള പൊതുജനതയെ വാര്‍ത്തെടുക്കുന്നതിനും വേണ്ടിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.  ഇതിനോട് അനുബന്ധിച്ച് ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം, വനിതകളുടെ രാത്രി നടത്തം തുടങ്ങി വിവിധ കലാപരിപാടികള്‍ മൂലംകുടം ഗ്രൗണ്ടില്‍ നടത്തി. ഗ്രൗണ്ടില്‍  സ്ഥാപിച്ചിട്ടുള്ള ഹൈമാസ് ലൈറ്റുകളുടെ ഉദ്ഘാടനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനല ഉണ്ണികൃഷ്ണന്‍, യുവധാര ക്ലബ്ബ് സെക്രട്ടറി പി.ജി. ഗോകുല്‍ എന്നിവര്‍ പ്രസംഗിച്ചു. …

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ‘ആരോഗ്യ ഗ്രാമം’ പദ്ധതിക്ക് തുടക്കമായി.  Read More »

pulikanni

 നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ വരന്തരപ്പിള്ളി പഞ്ചായത്തിലെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനായി പുലിക്കണ്ണിയില്‍ യോഗം ചേര്‍ന്നു. 

നാട്ടുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും, വിവിധ രാഷ്ട്രീയ കക്ഷികളുടെയും  യോഗമാണ് നടന്നത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.  വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. സദാശിവന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബഷീര്‍, അഷറഫ് ചാലിയതൊടി, കെ.എച്ച്. സുഹറ, എം.ബി. ജലാല്‍, ഷീല ശിവരാമന്‍, വിജിത ശിവദാസന്‍, റഷീദ്, പുഷ്പകാരന്‍ ഒറ്റാലി, റോസ്ലി തുടങ്ങിയ ജനപ്രതിനിധികളും, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിന്ദു പരമേശ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സൈനബ , അസിസ്റ്റന്റ് …

 നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ വരന്തരപ്പിള്ളി പഞ്ചായത്തിലെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനായി പുലിക്കണ്ണിയില്‍ യോഗം ചേര്‍ന്നു.  Read More »

highway police

ദേശീയപാത മരത്താക്കരയില്‍ ഹൈവേ പൊലീസിന്റെ വാഹനപരിശോധന അപകട ഭീഷണിയാകുന്നതായി വാഹനയാത്രക്കാരുടെ പരാതി ഉയരുന്നു.

 ടോറസ്, ചരക്ക് ലോറിയടക്കമുള്ള വലിയവാഹനങ്ങള്‍ പരിശോധന നടത്തുമ്പോള്‍ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. പരിശോധനയ്ക്കിടെ വാഹനങ്ങളുടെ ബാഹുല്യം അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്.  പരിമിതമായ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താണ് പരിശോധന നടത്തുന്നത്. ഇതും ഗതാഗത കുരിക്കിലേക്കും അപകടങ്ങള്‍ക്കും വഴിതെളിക്കും. ഹൈവേ പൊലീസിന്റെ പരിശോധന വിസ്താരമുള്ള സ്ഥലത്തേക്ക് മാറ്റി വാഹനംനിര്‍ത്തിയിടാനുള്ള സൗകര്യം ഒരുക്കണമെന്നാണ് വാഹനയാത്രക്കാരുടെ ആവശ്യം. 

kodakara block sabha

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് ഗ്രാമസഭ സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടെസ്സി ഫ്രാന്‍സിസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജിത രാജീവ്, ബ്ലോക്ക് അംഗം പോള്‍സണ്‍ തെക്കുംപീടിക, നെന്മണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി, ആസൂത്രണ സമിതി അംഗം തങ്കം എന്നിവര്‍ പ്രസംഗിച്ചു.

alagappa nagar panchayath

 അളഗപ്പനഗര്‍ പഞ്ചായത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്ത കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് നടത്തി. 

പതിനഞ്ചോളം കര്‍ഷകര്‍ ചേര്‍ന്ന് 8 ഏക്കര്‍ സ്ഥലത്ത് ഇടവിളയായിട്ടാണ് കൃഷിചെയ്തത്. 6 മാസം കൊണ്ടാണ് വിളവെടുത്തത്. നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്ത മറ്റത്തൂര്‍ ലേബര്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റി തന്നെ കുറുന്തോട്ടി തിരിച്ചെടുക്കും. വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലയ്ക്കല്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ജോണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രിന്‍സ് അരിപ്പാലത്തൂക്കാരന്‍, കൃഷിഓഫീസര്‍ എന്‍.ഐ. റോഷ്‌നി, കുടുംബശ്രീ ചെയര്‍ പേഴ്‌സണ്‍ ഗിരിജ പ്രേംകുമാര്‍, സൗമ്യ ബിജു, പി.വൈ. ഷൈനി, …

 അളഗപ്പനഗര്‍ പഞ്ചായത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്ത കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് നടത്തി.  Read More »

trikur panchayath uparodam

തൃക്കൂര്‍ പഞ്ചായത്തിലെ എസ്എംഎസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് തൃക്കൂര്‍ പഞ്ചായത്ത് ഓഫീസ് നാട്ടുകാര്‍ ഉപരോധിച്ചു.

 വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ ഉപരോധം രാത്രി അവസാനിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വീണ്ടും തുടര്‍ന്നു. ജനുവരി ആറിനകം എസ്എംഎസ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാമെന്ന ഉറപ്പിന്‍മേലാണ് ഉച്ചതിരിഞ്ഞ് സമരം അവസാനിപ്പിച്ചത്. പഞ്ചായത്തംഗങ്ങളായ കപില്‍രാജിന്റെയും ഷീബ നികേഷിന്റെയും നേതൃത്വത്തിലാണ് നാട്ടുകാര്‍ സമരം നടത്തിയത്. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിച്ചിട്ടില്ലെന്നതാണ് നാട്ടുകാരുടെ പരാതി. ഇതിനെ സംബന്ധിച്ച് പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും വ്യാഴാഴ്ച ഭരണസമിതിയും എഇയുമായി നടത്തിയ ചര്‍ച്ചയില്‍ നിന്ന് എഇ ഇറങ്ങിപോവുകയും സമരം രാത്രി 10.30 വരെ തുടരുകയും …

തൃക്കൂര്‍ പഞ്ചായത്തിലെ എസ്എംഎസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് തൃക്കൂര്‍ പഞ്ചായത്ത് ഓഫീസ് നാട്ടുകാര്‍ ഉപരോധിച്ചു. Read More »

polima pudukad

മറ്റത്തൂര്‍ പഞ്ചായത്ത് ‘പൊലിമ പുതുക്കാട്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നടത്തി. 

16-ാം വാര്‍ഡിലെ നവ ചൈതന്യ കുടുംബശ്രീ അംഗങ്ങള്‍ കൃഷി ചെയ്തതിന്റെ വിളവെടുപ്പാണ് നടന്നത്. വിളവെടുപ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എം.ആര്‍. രഞ്ജിത്ത് നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് അംഗം മല്ലിക, ബ്ലോക്ക് ഡിവിഷന്‍ അംഗം സജിത രാജീവന്‍, പഞ്ചായത്ത് അംഗം എം.എസ്. സുമേഷ്. എഡിഎസ് സുനിത ബാലന്‍, സിഡിഎസ് അംഗങ്ങളായ രമ്യ, സലജ ജിജി എന്നിവര്‍ പ്രസംഗിച്ചു.

niravu 2022

പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാം വാര്‍ഷികം നിറവ് 2022 തുടക്കമായി. 

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. സബിത, പഞ്ചായത്തംഗങ്ങളായ എം.കെ. ഷൈലജ, കെ.കെ. രാജന്‍, കെ.കെ. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.

nandipulam temple

നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം ഡിസംബര്‍ 27ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

27ന് രാവിലെ 9 മുതല്‍ 11.30 വരെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ശീവേലി എഴുന്നള്ളിപ്പ് നടക്കും. ഉച്ചതിരിഞ്ഞ് 3 മുതല്‍ പഞ്ചവാദ്യം, പാണ്ടിമേളം എന്നിവയോടെ നടക്കുന്ന കാഴ്ച്ചശീവേലിയില്‍ ഏഴ് ഗജവീരന്‍മാര്‍ അണിനിരക്കും. രാത്രിയില്‍ തായമ്പക, കേളി, പറ്റ് എന്നിവ നടക്കും. തുടര്‍ന്ന് നടക്കുന്ന എഴുന്നള്ളിപ്പിന് ശേഷം ഭഗവതീ നൃത്തം, സാംബവ നൃത്തം എന്നിവ ഉണ്ടാകും. ഉത്സവദിവസം അന്നദാനവും ഉണ്ടായിരിക്കും. ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായ പി.വി. രഘുനാഥ്, ഒ.കെ. ശിവരാജന്‍, ശിവശങ്കരന്‍ കടവില്‍, ടി.എസ്. മോഹനന്‍ എന്നിവര്‍ വാര്‍ത്താ …

നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം ഡിസംബര്‍ 27ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. Read More »

pradisheda kada udf

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെ യുഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പ്രതിഷേധ കട നടത്തി. 

 ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.എല്‍. ജോസ് അദ്ധ്യക്ഷനായിരുന്നു. അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡേവീസ് അക്കര, മണ്ഡലം പ്രസിഡന്റുമാരായ ഷാജു കാളിയേങ്കര, പി. രാമന്‍കുട്ടി, എ.ബി. പ്രിന്‍സ്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് കൈപ്പിള്ളി, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു അമ്പഴക്കാടന്‍, ഡി സികെ ജില്ലാ പ്രസിഡന്റ് കെ.സി. കാര്‍ത്തികേയന്‍, ബ്ലോക്ക് സെക്രട്ടറി ജെയിംസ് പറപ്പുള്ളി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രീതി ബാലകൃഷ്ണന്‍, ആന്‍സി ജോബി …

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെ യുഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പ്രതിഷേധ കട നടത്തി.  Read More »

bharatha chembamkandam road

ഭരത ചെമ്പകണ്ടം പഞ്ചായത്ത് റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു.

മാക്കളകുളം സമീപമുള്ള പാലത്തിനടുത്താണ് പൈപ്പുപൊട്ടിയത്. 6 മാസത്തോളമായി കുടിവെള്ളം പാഴായി പോകുവാന്‍ തുടങ്ങിയിട്ട്. ഇതിനെതിരെ നാട്ടുകാര്‍ പലതവണ അധികൃതരെ പരാതി അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മാസങ്ങള്‍ കടന്നതോടെ വെള്ളം കെട്ടിനിന്ന് റോഡ് ശോച്യാവസ്ഥയിലായതായും പരാതി ഉയരുന്നുണ്ട്.

kattil vitharanam pudukad

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട എസ്‌സി വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടിലുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു. 

വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, സി.പി. സജീവന്‍, പ്രീതി ബാലകൃഷ്ണന്‍, അസി. സെക്രട്ടറി എം.പി. ചിത്ര, എസ്‌സി പ്രമോട്ടര്‍ സുകന്യ, പ്രൊജക്ട് അസിസ്റ്റന്റ് വി.എസ്. സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

kattil vitharanam pudukad

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട എസ്‌സി വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടിലുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, സി.പി. സജീവന്‍, പ്രീതി ബാലകൃഷ്ണന്‍, അസി. സെക്രട്ടറി എം.പി. ചിത്ര, എസ്‌സി പ്രമോട്ടര്‍ സുകന്യ, പ്രൊജക്ട് അസിസ്റ്റന്റ് വി.എസ്. സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

janavanchana dinam

മറ്റത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ രണ്ടാം വാര്‍ഷികദിനത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ചേര്‍ന്ന് ജനവഞ്ചനാദിനം ആചരിച്ചു.

പഞ്ചായത്തിലെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പദ്ധതികളും വികസന കാഴ്ചപാടുകളും കടലാസില്‍ മാത്രമായി ഒതുങ്ങിയെന്നാരോപിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്തിന് മുന്നില്‍ പ്ലക്കാഡുകളേന്തി ജനവഞ്ചനാദിനം ആചരിച്ചത്.  പ്രതിപക്ഷ നേതാവ് കെ.ആര്‍. ഔസേപ്പ് ഉദ്ഘാടനം ചെയ്തു. ശിവരാമന്‍ പോതിയില്‍ അധ്യക്ഷത വഹിച്ചു. കെ.എസ്. സൂരജ്, ഷൈനി ബാബു, ലിന്റോ പള്ളിപറമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു