ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് കെ.കെ. അരുണന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.കെ. നാരായണന്‍, ട്രഷറര്‍ പി.കെ. സന്തോഷ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണര്‍ കെ. സുനില്‍ കര്‍ത്ത, ആഘോഷ കമ്മറ്റി പ്രസിഡന്റ് പി.എന്‍. ജയകൃഷ്ണന്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ പി.ആര്‍. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ധീരതക്കുള്ള രാഷ്ട്രപതിയുടെ ഉത്തം ജീവന്‍ രക്ഷാപഥക് നേടിയ നീരജ്, ഹയര്‍ സെക്കന്‍ഡറി കലോത്സവത്തില്‍ മലയാളം പദ്യംചൊല്ലല്‍, വഞ്ചിപ്പാട് എന്നിവയില്‍ എ ഗ്രേഡ് നേടിയ കെ.ജി. ലക്ഷ്മി, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വന്ദേ മാതരം, വഞ്ചിപ്പാട്ട് ഇനങ്ങളില്‍ എ ഗ്രേഡ് നേടിയ കെ.ജി. പാര്‍വതി എന്നിവരെ ആദരിച്ചു. 26 നാണ് ഷഷ്ഠി ആഘോഷം. ഷഷ്ഠി ദിവസം വരെ ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകളും വൈകീട്ട് വിവിധ കലാപരിപാടികളും നടക്കും. ഷഷ്ഠി ദിവസം രാവിലെ 5ന് നടതുറപ്പോടെ ക്ഷേത്ര ചടങ്ങുകള്‍ ആരംഭിക്കും. 7ന് ഭാഗവത പാരായണം, 8.30ന് ഭക്തി ഗാനമേള, ഉച്ചക്ക് 12.30 മുതല്‍ വിവിധ ദേശക്കാരുടെ കാവടി എഴുന്നള്ളിപ്പ് വൈകിട്ട് 5ന് നാദസ്വര കച്ചേരി, 6.30ന് ഭക്തി പ്രഭാഷണം. 8.30ന് നാടകം, പുലര്‍ച്ചെ 1.15 മുതല്‍ 3 വരെ വിവിധ ദേശക്കാരുടെ കാവടി എഴുന്നള്ളിപ്പ് എന്നിവയാണ് പരിപാടികള്‍.
പറപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് തുടക്കമായി. ആഘോഷപരിപാടികളുടെ ഉദ്ഘാടനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശന്‍ നിര്‍വ്വഹിച്ചു
