ജലന്ധര്‍ രൂപതാംഗം ഫാ. സനീഷ് വടുക്കൂട്ട് കൊടിയേറ്റം നിര്‍വഹിച്ചു. വികാരി ഫാ. ആഷില്‍ കൈതാരന്‍ സഹകാര്‍മ്മികനായി. 28 വരെ വൈകുന്നേരം 5.30ന് പ്രസുദേന്തി വാഴ്ച്ച, വി. കുര്‍ബ്ബാന, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം എന്നിവ ഉണ്ടാകും. 29ന് വൈകുന്നേരം നാലിന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന, തിരുനാള്‍ പ്രസുദേന്തി വാഴ്ച്ച, വിശുദ്ധന്റെ രൂപം ഇറക്കല്‍ എന്നിവ നടക്കും. ഇടവക ഡയമണ്ട് ജൂബിലി സമാപനവും ഇടവക ദിനാഘോഷവും മതബോധന വാര്‍ഷികവും ബിഷപ്പ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നേര്‍ച്ചയൂട്ടും ഉണ്ടാകും. 30ന് രാവിലെ 9.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് കൊമ്പത്തുകടവ് സേവിയൂര്‍ പള്ളി വികാരി ഫാ. മെല്‍വിന്‍ പെരേപ്പാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ആളൂര്‍ നവചൈതന്യ ഡയറക്ടര്‍ ഫാ. ജോണ്‍ പോള്‍ ഈയ്യന്നം തിരുനാള്‍ സന്ദേശം നല്‍കും.
അമ്പനോളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി
