മാലിന്യസംസ്‌കരണത്തിന്റെ ഭാഗമായി മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതമിത്രം ആപ്പിന്റെ ക്യുആര്‍ കോഡ് പതിപ്പിക്കലിന്റെയും വിവരശേഖരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ നിര്‍വഹിച്ചു. മാലിന്യശേഖരണത്തിന് സുതാര്യത ഉറപ്പ് വരുത്തുന്നതിനും ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും കെല്‍ട്രോണുമായി സഹകരിച്ചു കൊണ്ടാണ് ഹരിതമിത്രം ആപ്പ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ക്യുആര്‍ കോഡ് പതിപ്പിക്കും. അത് സ്‌കാന്‍ ചെയ്താല്‍ ആ വീടിന്റെ റേഷന്‍ കാര്‍ഡ് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ലഭിക്കും. മാലിന്യ ശേഖരണത്തിനായി എത്തുന്ന ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാനും മാലിന്യ ശേഖരണം, യൂസര്‍ ഫീ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതുവഴി ആപ്പില്‍ ചേര്‍ക്കാനും കഴിയും. ആളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ ധിപിന്‍ പാപ്പച്ചന്‍, ഷൈനി തിലകന്‍, എ.സി. ജോണ്‍സന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം മേരി ഐസക്, പഞ്ചായത്ത് സെക്രട്ടറി അനൂപ് എന്നിവര്‍ പ്രസംഗിച്ചു
മാലിന്യസംസ്‌കരണത്തിന് ഹരിതമിത്രം ആപ്പുമായി ആളൂര്‍ ഗ്രാമപഞ്ചായത്ത്
