രാവിലെ നടതുറപ്പ്, മഹാഗണപതിഹോമം തുടര്‍ന്ന് പ്രതിഷ്ഠാദിന ചടങ്ങുകളും നടത്തി. ക്ഷേത്രം തന്ത്രി അണിമംഗലം വല്ലഭന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. മേള അകമ്പടിയില്‍ ശീവേലി എഴുന്നള്ളിപ്പ് നടന്നു. പ്രസാദഊട്ടും ഒരുക്കിയിരുന്നു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ കെ.എസ്. നന്ദകുമാര്‍, ബിജു കിഴക്കൂടന്‍, രാജന്‍ വരവട്ട്, ദേവസ്വം ഓഫീസര്‍ പി.വി. സജീവ് എന്നിവര്‍ നേതൃത്വം നല്‍കി.
കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൊങ്കാല സമര്‍പ്പണവും നടത്തി
