ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തിലകന്‍ അയ്യഞ്ചിറ അധ്യക്ഷനായി. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ വിശിഷ്ടാതിഥിയായി. ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോയ് കാവില്‍, പ്രോഗ്രാം കണ്‍വീനര്‍ ഫ്രിജോ പോള്‍ ചെതലന്‍, യൂണിറ്റ് ട്രഷറര്‍ ആര്‍.ആര്‍. ഷിനില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലൂര്‍ ഈസ്റ്റ് യൂണിയന്റെ കുടുംബസംഗമവും ജില്ലാനേതാക്കള്‍, മുതിര്‍ന്ന അംഗങ്ങള്‍ എന്നിവര്‍ക്കുള്ള ആദരവും. കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു
