കൃഷ്ണാത്മാനന്ദ സരസ്വതിയാണ് യജ്ഞാചാര്യന്‍. പുരളിപ്രം നീലകണ്്ഠന്‍ നമ്പൂതിരി, എം.കെ. പരമേശ്വരന്‍ നമ്പൂതിരി എന്നിവരാണ് സഹകാര്‍മ്മികര്‍. ഞായറാഴ്ച യജ്ഞാചാര്യന് പൂര്‍ണ്ണകുംഭം നല്‍കി സ്വീകരണം നല്‍കി. ക്ഷേത്രം ഉപദേശകസമിതി ചെയര്‍മാര്‍ ടി.എസ്. അനന്തരാമന്‍ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ദീപാരാധന, ഭാഗവത മഹാത്മ്യ പാരായണവും പ്രഭാഷണവും നടത്തി. ഒന്നാം ദിനമായ തിങ്കളാഴ്ച വ്യാസ നാരദ സംവാദം, കുന്തിസ്തുതി, ഭീഷ്മ മുക്ത, പ്രായോപ്രവേശം, വരാഹ അവതാരം ഭാഗങ്ങള്‍ പാരായണം ചെയ്തു. 30ന് സപ്താഹം സമാപിക്കും.
തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി
