ഇത് സംബന്ധിച്ച ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. പന്തല്ലൂര്‍ സ്‌കൂള്‍ റോഡ് മുതല്‍ തുപ്പന്‍കാവ് ചിറ വരെ ഏകദേശം ഒരു കിലോമീറ്റര്‍ കനാല്‍ പുനരുദ്ധാരണ പ്രവര്‍ത്തികളാണ് ഇത് വഴി നടക്കുന്നത്. ഈ മേഖലയില്‍ പലയിടത്തും കനാലുകള്‍ തകര്‍ന്ന് ഉപയോഗക്ഷമമല്ലാത്ത രീതിയിലാണ് ഉള്ളത്. ഇതുമൂലം ഒട്ടേറെ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് കനാല്‍ പ്രവര്‍ത്തകക്ഷമമാകുന്നതോടെ ഒട്ടേറെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസകരമാകുന്നും എംഎല്‍എ അറിയിച്ചു.
പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള കനാലുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു
