മൂന്നര വർഷം മുൻപ് കുന്നംകുളത്ത് ബസ് ജീവനക്കാരന്‍ മുങ്ങിമരിച്ചതു കൊലപാതകമെന്നു തെളിയിച്ച് പൊലീസ്. നിരന്തര ചോദ്യം ചെയ്യലിലാണു കുറ്റം തെളിഞ്ഞത്. സുഹൃത്തും വരന്തരപ്പിള്ളി സ്വദേശിയുമായ സലീഷ് അറസ്റ്റിലായി. 2019 നവംബര്‍ 18ന് കൈപ്പറമ്പ് സ്വദേശി രാജേഷ് പുഴയില്‍ മുങ്ങിമരിച്ചെന്ന കേസിലാണ് നടപടി. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രാജേഷിനെ സലീഷ് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.
ബസ് ജീവനക്കാരന്റെ മുങ്ങിമരണം കൊലപാതകം; മൂന്നര വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍.
