മദ്യലഹരിയില്‍ ഗവ. ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്ന പ്രതി അറസ്റ്റില്‍.
മുപ്ലിയം മുത്തുമല ചിറയത്ത് വീട്ടില്‍ 28 വയസുള്ള സനുവാണ് അറസ്റ്റിലായത്. 2016ല്‍ കലവറക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്നിരുന്ന ഇയാളെ വരന്തരപ്പിള്ളിയിലെ ബാറില്‍ നിന്നാണ് പോലീസ് പിടികൂടിയത്