യുപി, ഹൈസ്‌കൂള്‍ വിഭാഗത്തിനും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനുമായി രണ്ട് പുതിയ ബ്ലോക്കുകളാണ് സ്‌കൂളില്‍ നിര്‍മിക്കുന്നത്. പൂര്‍വവിദ്യാര്‍ഥിയും ഇരിങ്ങാലക്കുട ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍ ശിലാസ്ഥാപനം നടത്തി. ശിലാഫലകം അനാച്ഛാദനവും ബിഷപ്പ് നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി.ജെ. ലെയ്‌സന്‍, മാനേജരും പ്രധാന അധ്യാപികയുമായ ജൂലിന്‍ ജോസഫ്, പിടിഎ പ്രസിഡന്റ് എം.യു. രാജീവ്, മാനേജ്‌മെന്റ് സെക്രട്ടറി മരിയ ജാസ്മിന്‍ എന്നിവര്‍ പ്രസംഗിച്ചു