മറ്റത്തൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് അശ്വതി വിബി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ് നിജില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ സുധീഷ്, പഞ്ചായത്ത് അംഗങ്ങളായ ചിത്ര സുരാജ്, എന്‍.പി. അഭിലാഷ്, സെക്രട്ടറി എം. ശാലിനി, അസിസ്റ്റന്റ് സെക്രട്ടറി സി.വി. ശ്യാമള, വളണ്ടിയര്‍മാരായ ആദര്‍ശ്, സുവേദ്, മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നേരിട്ട് എത്തേണ്ടതില്ലാത്ത രീതിയില്‍ ഒരു സംവിധാനം ക്രമീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആശ പ്രവര്‍ത്തകര്‍, സന്നദ്ധസേന വളണ്ടിയര്‍മാരുടെ സഹായത്തോടെ സര്‍ക്കാര്‍ സേവനങ്ങള്‍ അര്‍ഹരാവയരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിയാണ് വാതില്‍പ്പടി സേവനം