സൗജന്യ മത്സ്യകുഞ്ഞിന്റെ വിതരണോദ്ഘാടനം പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം. പുഷ്പാകരന്‍ അധ്യക്ഷനായി. അക്വാകള്‍ച്ചര്‍ പഞ്ചായത്ത് പ്രൊമോട്ടര്‍ അജിത സുരേഷ് സന്നിഹിതയായിരുന്നു. പഞ്ചായത്തിലെ 24 മത്സ്യ കര്‍ഷകര്‍ക്കായി 52000 മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.
ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തില്‍ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു
