സ്‌കൂളിലെ തനതുപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രദര്‍ശനം ഒരുക്കിയത്. ജൈവവൈവിധ്യങ്ങളിലൂടെ നാട്ടുനന്മകളും പ്രകൃതിയേയുമാണ് കുട്ടികള്‍ തൊട്ടറിഞ്ഞത്. നാടന്‍, ജമുനപ്യാരി, ഹൈദ്രാബാദി ബീറ്റര്‍, പഞ്ചാബി ബീറ്റര്‍, തോട്ടാപ്യാരി, കരോളി, കരോളി ക്വാട്ട്, വയനാടന്‍, മലബാറി തുടങ്ങീ 12 വ്യത്യസ്ത ഇനങ്ങളിലുള്ള ആടുകളെയാണ് പ്രദര്‍ശിപ്പിച്ചത്. കുട്ടികളില്‍ പലരും പല വിഭാഗത്തിലുള്ള ആടുകളെ കാണുന്നത് ആദ്യമായിരുന്നു. കൗതുകത്തോടെയാണ് കുട്ടികള്‍ ആടുകളെ വീക്ഷിച്ചത്. ആടുകളുടെ പ്രത്യേകതകളും അവയെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനം തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ അനിയന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ലിന്റോ തോമസ്, പിടിഎ അംഗം പ്രിബനന്‍ ചുണ്ടേലിപ്പറമ്പില്‍, അധ്യാപകരായ സത്യന്‍, ശ്രീകല എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ആട് കര്‍ഷകരായ സത്യന്‍ പൊന്നൂക്കര, സോജന്‍ വെള്ളാനിക്കോട് എന്നിവരെ ആദരിച്ചു. കൃഷിയോട് ആഭിമുഖ്യം വളര്‍ത്തുക, സസ്യ-ജീവി വൈവിധ്യങ്ങള്‍ നേരിട്ടറിയുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി ഒരുക്കിയത്.