nctv news pudukkad

nctv news logo
nctv news logo

Local News

കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കവി പ്രകാശന്‍ ഇഞ്ചക്കുണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സി.ജി. രാജന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഒ.സി. വിജയന്‍ പ്രകാശന്‍ ഇഞ്ചക്കുണ്ടിനെ വേദിയില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രിന്‍സിപ്പല്‍ പി.എസ്. ഉഷ, ട്രസ്റ്റ് സെക്രട്ടറി ഇ.എന്‍. ശശി, ട്രഷറര്‍ കെ.യു. ദിവ്യപ്രകാശന്‍, വൈസ് പ്രസിഡന്റ് സി.പി. ഉണ്ണികൃഷ്ണന്‍, ക്ഷേമസമിതി പ്രസിഡന്റ് സഞ്ജു സുബി, മാതൃ സമിതി പ്രസിഡന്റ് ബിന്ദു ഗോപിനാഥന്‍, സാംസ്‌കാരിക സമിതി പ്രസിഡന്റ് സൗമി സണ്ണി, മോഹനന്‍ വടക്കേടത്ത്, വൈസ് പ്രിന്‍സിപ്പാള്‍ വി.ആര്‍. …

കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു Read More »

വേലുപ്പാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗം കലാപ്രിയ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിങ്ങ് സെല്‍ ജില്ലാ കോഡിനേറ്റര്‍ പ്രകാശ് ബാബു വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ബൈജു വാഴക്കാല, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോഫി മഞ്ഞളി, കരിയര്‍ ഗൈഡ് യു.ജി. റോസിലി, കൊടകര ബിആര്‍സി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ അഞ്ജലി, പ്രിന്‍സിപ്പാള്‍ ടി. കിന്‍സ് മോള്‍, സൗഹൃദ കോഡിനേറ്റര്‍ ലിസ ജോസ് …

വേലുപ്പാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു Read More »

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ തൃക്കൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഇക്കോ ഷോപ്പില്‍ സംഘടിപ്പിച്ച ഓണസമൃദ്ധി 2024 കര്‍ഷക ചന്തയ്ക്ക് തുടക്കമായി

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ദീപ ജോണി, ബ്ലോക്ക് അംഗങ്ങളായ പോള്‍സന്‍ തെക്കുംപീടിക, മിനി ഡെന്നി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, ജനപ്രതിനിധികളായ കപില്‍ രാജ്, സലീഷ് കണ്ണന്‍, സൈമണ്‍ നമ്പാടന്‍, കൃഷി ഉദ്യോഗസ്ഥരായ കെ.പി. ദിവ്യ, എ.സി. ഷീന, എം.കെ. സതി, കൃഷി അസിസ്റ്റന്റ് എം.വി. ലിഷ എന്നിവര്‍ സന്നിഹിതരായിരുന്നു. 4 ദിവസം നടക്കുന്ന ഓണ …

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ തൃക്കൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഇക്കോ ഷോപ്പില്‍ സംഘടിപ്പിച്ച ഓണസമൃദ്ധി 2024 കര്‍ഷക ചന്തയ്ക്ക് തുടക്കമായി Read More »

milma shoppe- nctv news- nctv live- pudukad news

മില്‍മ ഷോപ്പി മില്‍മ പാര്‍ലര്‍ വായ്പ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കോടാലിയില്‍ നിര്‍വ്വഹിച്ചു

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ യു.ആര്‍. പ്രദീപ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരം, സിപിഐഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍ എന്നിവര്‍ സന്നിഹിതരായി. കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പൊതുമേഖലയിലെ സഹകരണ സ്ഥാപനമായ മില്‍മയുമായി സംയോജിച്ച് മികച്ച സംരംഭകര്‍ക്ക് മില്‍മ ഷോപ്പി, മില്‍മ പാര്‍ലര്‍ ആരംഭിക്കുന്നതിനായി വായ്പ നല്‍കുന്ന പദ്ധതിയ്ക്കാണ് തുടക്കമായത്. 

chimoni dam- dam thrissur- thrissur tourism- nctv news- nctv live- pudukad news

ചിമ്മിനി ഡാം സൈറ്റിലേക്കുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നീളും

നേരത്തേ സെപ്തംബര്‍ 13 മുതല്‍ ഡാമിലേക്ക് പ്രവേശനം ആനുവദിക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ സാങ്കേതിക സജീകരണങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ നിശ്ചയിച്ച പ്രകാരം 13ന് പ്രവേശനം ആരംഭിക്കാനാവില്ലെന്ന് ഡാം അധികൃതര്‍ അറിയിക്കുകയായിരുന്നു. നിലവില്‍ സെപ്റ്റംബര്‍ 27ന് ലോക ടൂറിസം ദിനത്തില്‍ ഡാമിലേക്ക് പ്രവേശനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.എല്‍.എ. അറിയിച്ചു. ചിമ്മിനി ഡാം ടൂറിസം വികസനത്തിനായി ടൂറിസം കമ്മിറ്റി രൂപവല്‍കരിക്കും. ചിമ്മിനിയിലെ നിലവിലുള്ള സൈക്കിളിങിനും ട്രക്കിങിനും പുറമെ പുതിയ ട്രക്കിങ് റൂട്ടുകള്‍ തുറക്കും. …

ചിമ്മിനി ഡാം സൈറ്റിലേക്കുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നീളും Read More »

nenmanikara panchayath- kk ramachandran mla- nctv news- nctv live news- pudukad news

 ജില്ലയിലെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി നെന്മണിക്കര ഗ്രാമപഞ്ചായത്ത്.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, കൊടകര ബ്ലോക്ക് പഞ്ചായത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍ എന്നിവര്‍ സന്നിഹിതരായി.

trikkakara appan- onam- nctv news- nctv live- pudukad news

ഓണത്തിന്റെ പ്രധാനദിനങ്ങളാണ് ഉത്രാടവും തിരുവോണവും. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ആഘോഷങ്ങളും ആചാരങ്ങളും മാറിത്തുടങ്ങിയെങ്കിലും. ഓണത്തിന്റെ പ്രധാനദിനങ്ങളിലെ ചിട്ടകള്‍ ഇപ്പോഴും പിന്തുടരുന്നുണ്ട് ചിലയിടങ്ങളില്‍

ഉത്രാടത്തിന്റെ അന്നാണ് ഏറ്റവും വലിയ പൂക്കളം. അന്ന് മണ്ണു കൊണ്ടു തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കുന്നു. ഉത്രാടദിവസം വൈകിട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കല്‍ വെക്കും. ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടത്ത് അരകല്ല് വയ്ക്കാറുണ്ട്. തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവില്‍ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തില്‍ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക. തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും …

ഓണത്തിന്റെ പ്രധാനദിനങ്ങളാണ് ഉത്രാടവും തിരുവോണവും. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ആഘോഷങ്ങളും ആചാരങ്ങളും മാറിത്തുടങ്ങിയെങ്കിലും. ഓണത്തിന്റെ പ്രധാനദിനങ്ങളിലെ ചിട്ടകള്‍ ഇപ്പോഴും പിന്തുടരുന്നുണ്ട് ചിലയിടങ്ങളില്‍ Read More »

ആഘോഷിക്കാം ഈ ഓണം ഹോം എക്‌സ്പ്രസ്സിനോടൊപ്പം

സെപ്തംബര്‍ 12,13,14 ദിവസങ്ങളിലായി ഹോം എക്‌സ്പ്രസ്സ് മൂന്നുമുറിയില്‍ ഒരുക്കുന്നു കുക്കര്‍ എക്‌സ്‌ചേഞ്ച് മേള. നിങ്ങളുടെ പഴയ കുക്കറുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുവാന്‍ സുവര്‍ണാവസരം. 5 പേര്‍ക്കുള്ള ഓണസദ്യ കിറ്റ് 1250 രൂപയ്ക്ക്. ഹോം എക്‌സ്പ്രസ് മൂന്നുമുറി, വെള്ളിക്കുളങ്ങര. ഫോണ്‍ : 9995854891

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കര്‍ഷക ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു

വികസനകാര്യ സ്ഥ്ിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ് അധ്യക്ഷനായി. എം.കെ. ശൈലജ, ദിനേശ് വെള്ളപ്പാടി, ഷീബാ സുരേന്ദ്രന്‍, എസ്. മിനി, അമൃത നിഷാന്ത്, കെ. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

നെന്മണിക്കര ഗ്രാമപഞ്ചായത്തും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും സംയുക്തമായി കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കള്‍ വിളവെടുത്തു

കെ.കെ രാമചന്ദ്രന്‍ എംഎല്‍എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനീഷ്, സജിന്‍ മേലടത്ത്, എ.ജി. ഷൈജു, ജനപ്രതിനിധികള്‍, ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടുകാര്‍, കൃഷി ഓഫീസര്‍ രേഷ്മ, എന്‍ആര്‍ഇജിഎസ് എഇ ഒ.കെ. വിജയ എന്നിവര്‍ സന്നിഹിതരായിരുന്നു. 60 സെന്റ് സ്ഥലത്താണ് പൂകൃഷി നടത്തിയത്.

home xprress

വെള്ളിക്കുളങ്ങര ഹോം എക്സ്പ്രസിൽ ഇന്ന് വൈകിട്ട് 7 മുതൽ 10 വരെ ഓണം ഓഫറുകളുമായി നൈറ്റ് സെയിൽ

ഹോം ഡെലിവറി സൗകര്യം ലഭ്യമാണ്. കൂടാതെ 1250 രൂപയുടെ ഓണ സദ്യ കിറ്റിനുള്ള ബുക്കിങും ഹോം എക്സ്പ്രസിൽ ആരംഭിച്ചിരിക്കുന്നു. ഫോൺ:9072488891

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഓണചന്ത സംഘടിപ്പിച്ചു

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സി. പ്രദീപ്, എം.കെ. ഷൈലജ, ടി.കെ. സതീശന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി വേണു എന്നിവര്‍ പ്രസംഗിച്ചു

പുതുക്കാട് ഗ്രാമപഞ്ചായത്ത്, കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ കേരളം, ഭാരതീയ ചികിത്സ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുതുക്കാട് ആയുഷ് വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, ഷാജു കാളിയേങ്കര, സി.പി. സജീവന്‍, രശ്മി ശ്രീഷോബ്, ആന്‍സി ജോബി, സുമ ഷാജു, ഫിലോമിന ഫ്രാന്‍സീസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. കവിത, യോഗ പരിശീലകന്‍ ടി.യു. രജീഷ്, തണല്‍ സെക്രട്ടറി ടി.കെ. ചാക്കുണ്ണി എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്തു.

പുതുക്കാട് ചാക്കോച്ചിറ ചിത്തിര അങ്കണവാടിയില്‍ ഓണാഘോഷം നടത്തി

ഓണാഘോഷ പരിപാടികള്‍ ഗ്രാമ പഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍ അധ്യക്ഷയായിരുന്നു. കെ.എം. അരവിന്ദാക്ഷന്‍ മുഖ്യാതിഥിയായിരുന്നു. വര്‍ക്കര്‍ കെ.കെ. അംബിക, ഹെല്‍പ്പര്‍ യു.എ. ഷൈനി എന്നിവര്‍ നേതൃത്വം നല്‍കി. ഓണസന്ധ്യയും ഒരുക്കിയിരുന്നു.

കേരളത്തിലെ പാറമടകള്‍ ജനാധിപത്യ പ്രക്രിയ തന്നെ അട്ടിമറിക്കുകയാണെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിറുത്തി ജനങ്ങളില്‍ നിന്ന് പിരിവെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ അടുത്തേക്ക് എത്തുന്നേയില്ലെന്നും ടി.വി. സജീവ് ആരോപിച്ചു

ഉരുള്‍പ്പൊട്ടലുകള്‍ അതിജീവനത്തിനുള്ള മുന്‍കരുതലുകള്‍ എന്ന വിഷയത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതി സംഘടിപ്പിച്ച ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ല്, പാറ മണല്‍ മുതലായ ധാതു വിഭവങ്ങള്‍ പൊതുവിഭവങ്ങളായതിനാല്‍ സര്‍ക്കാര്‍ അടിയന്തിരമായി നിയമനിര്‍മ്മാണം നടത്തി പാറമടകള്‍ പൊതു ഉടമസ്ഥതയിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 2018 ലെ പ്രളയം കേരളത്തിന്റെ ദുരന്ത സാധ്യത പ്രദേശങ്ങളുടെ ചിത്രം തന്നെ മാറ്റി മറിച്ചതായി ജിയോളജിസ്റ്റ് എസ്. ശ്രീകുമാര്‍ പറഞ്ഞു. ഈ വര്‍ഷം ജില്ലയിലെ അകമല, പാഞ്ഞാള്‍ തുടങ്ങീ മലവെള്ളപാച്ചിലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങള്‍ ഗൗരവമായി …

കേരളത്തിലെ പാറമടകള്‍ ജനാധിപത്യ പ്രക്രിയ തന്നെ അട്ടിമറിക്കുകയാണെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിറുത്തി ജനങ്ങളില്‍ നിന്ന് പിരിവെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ അടുത്തേക്ക് എത്തുന്നേയില്ലെന്നും ടി.വി. സജീവ് ആരോപിച്ചു Read More »

കൊടകര പഞ്ചായത്ത് 12-ാം വാര്‍ഡിലെ തണല്‍ കൂട്ടായ്മയുടെ പതിഞ്ചാം വാര്‍ഷികാഘോഷവും 75വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ഓണക്കോടി വിതരണവും സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉത്ഘാടനം നിര്‍വഹിച്ചു

പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ വയോജനങ്ങളെ ആദരിച്ചു. പഞ്ചായത്ത് അംഗം ടി. വി. പ്രജിത്ത് അധ്യക്ഷത വഹിച്ചു. തണല്‍ പ്രസിഡന്റ് ബാബു ഐസക്, സെക്രട്ടറി കെ.വി. ഗോപി, ട്രഷറര്‍ കെ.എം. ജോര്‍ജ്, കലാഭവന്‍ രഞ്ജീവ് എം. ഓ, ഡേവിഡ്, രമാദേവി, കെ.വി. നാരായണ്‍, ലാസര്‍ മുട്ടത്ത്, കെ.ഡി. ഇട്ടൂപ്പ് എന്നിവര്‍ സന്നിഹിതരായി.

helath minister - veena george- kerala news- nctv news- nctv live

അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1994ലെ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമണ്‍ ഓര്‍ഗണ്‍സ് ആക്ട് പ്രകാരമായിരിക്കും ഈ സമിതി പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് ആദ്യം, വിജ്ഞാപനം ഇറക്കി മന്ത്രി, അവയമാറ്റം കൂടുതല്‍ ഫലപ്രദമാക്കാന്‍ 9 അംഗ സര്‍ക്കാര്‍ ഉപദേശക സമിതി സംസ്ഥാനത്ത് ആദ്യം, വിജ്ഞാപനം ഇറക്കി മന്ത്രി, അവയമാറ്റം കൂടുതല്‍ ഫലപ്രദമാക്കാന്‍ 9 അംഗ സര്‍ക്കാര്‍ ഉപദേശക സമിതി Web Team First …

അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് Read More »

news-money/aadhaar-card-free-update-valid-until-september-14-a-step-by-step-guide-adhar card updation- nctv news- nctv live- malayalam news

ആധാർ പുതുക്കാൻ ഇനി അധിക സമയമില്ല; അവസാന തിയതി ഇത്

ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ശ്രദ്ധിക്കുക, ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ പുതുക്കാൻ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാർ പുതുക്കാൻ പണം നൽകണം എന്നാൽ സൗജന്യമായി ആധാർ പുതുക്കാൻ അവസരമുണ്ട്.  സെപ്റ്റംബർ 14  വരെ സൗജന്യമായി ആധാർ പുതുക്കാം. ഓൺലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക. പേര്, വിലാസം തുടങ്ങി ആധാർ വിവരങ്ങളിൽ ഏതെങ്കിലും പുതുക്കുകയോ തിരുത്തുകയോ …

ആധാർ പുതുക്കാൻ ഇനി അധിക സമയമില്ല; അവസാന തിയതി ഇത് Read More »

വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ ഊട്ടുതിരുനാള്‍ ആഘോഷിച്ചു

ഫാദര്‍ ഫ്രെഡറിക് എലുവത്തിങ്കല്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് കാര്‍മികനായി. ഫാദര്‍ ഡൊമനിക് തലക്കോടന്‍ തിരുനാള്‍ സന്ദേശം നല്‍കി. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 5.45നും 7.15നും വിശുദ്ധ കുര്‍ബാന നടക്കും. രാവിലെ 10ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ രാജു അക്കര കാര്‍മികത്വം വഹിക്കും. ഫാദര്‍ ബാസ്റ്റ്യന്‍ പുന്നോലിപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകുന്നേരം 4.30ന് ഫാദര്‍ ഡിറ്റോ കൂള കാര്‍മികനായ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. 15ന് എട്ടാമിട ചടങ്ങുകള്‍ നടക്കും.

മറ്റത്തൂര്‍ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടപ്പാക്കിയ പൂഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി കൃഷി ചെയ്ത പൂകൃഷിയുടെ വിളവെടുപ്പ് നടത്തി

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം എം.എസ്. സുമേഷ്, കൃഷി ഓഫീസര്‍ ദിവ്യ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി.വി.ശ്യാമള , കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ സന്നിഹിതരായി