nctv news pudukkad

nctv news logo
nctv news logo

Local News

മരോട്ടിച്ചാല്‍ എ യു പി സ്‌കൂളില്‍ സംഘടിപ്പിച്ച അധ്യാപ രക്ഷാകര്‍ത്തൃ സമ്മേളനവും ബോധവല്‍ക്കരണ ക്ലാസും സ്‌കൂള്‍ മാനേജര്‍ കെ. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു

സ്‌കൂള്‍ പി ടി എ പ്രസിഡന്റ്് ഷിജു പാണ്ടാരി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കായി തൃശൂര്‍ വനിതാ സെല്‍ കൗണ്‍സിലര്‍ ശാലിനി ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ധനലക്ഷ്മി ഗ്രൂപ്പ് ചെയര്‍മാന്‍ വിപിന്‍ ദാസ്, ഡയറക്ടര്‍ കെ.ബി. സൂരജ്, സ്‌കൂള്‍ പ്രധാനാധ്യാപിക വി.എന്‍. ലീന എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പുതിയ പിടിഎ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ 2021 -2024 ബാച്ച് ബിരുദവിദ്യാര്‍ഥികളുടെ കോണ്‍വൊക്കേഷന്‍ ചടങ്ങ് സംഘടിപ്പിച്ചു

തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. എല്‍. സുഷമ ബിരുദദാനം നടത്തി. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, സഹൃദയ കോളജ് മാനേജര്‍ മോണ്‍സിഞ്ഞോര്‍ വില്‍സണ്‍ ഈരത്തറ, കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിസ് ചെങ്ങിനിയാടന്‍, പ്രിന്‍സിപ്പല്‍ കെ.എല്‍. ജോയ്, വൈസ് പ്രിന്‍സിപ്പല്‍ കെ. കരുണ, ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലി എന്നിവര്‍ സന്നിഹിതരായി.

വ്യാപാരി വ്യവസായി ഏകോപന സമിതി ആമ്പല്ലൂര്‍ യൂത്ത് വിങിന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

സമിതി ജില്ലാ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മഞ്ഞളി ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡന്റ് കെ.ടി. പിയൂസ് അധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റ് ജോയി പണ്ടാരി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് എം.കെ. അബി മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന യൂത്ത് വിങിന്റെ ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു. യൂത്ത് വിങ് ജില്ലാ ജനറല്‍ സെക്രട്ടറി പ്രതീഷ് പോള്‍, യൂത്ത് വിങ് സെക്രട്ടറി ജോണ്‍ വട്ടക്കുഴി, ട്രഷറര്‍ ജിന്റോ ചെറുശേരി, പ്രോഗ്രാം …

വ്യാപാരി വ്യവസായി ഏകോപന സമിതി ആമ്പല്ലൂര്‍ യൂത്ത് വിങിന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി Read More »

vaRANTHARAPILLY PANCHAYATH BOTTLE BOOTH PROJECT

പൊതു ഇടങ്ങള്‍ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി വരന്തരപ്പിള്ളി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു തുടങ്ങി

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ജി അശോകന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു ബഷീര്‍, അഷറഫ് ചാലിയത്തൊടി, റോസിലി തോമസ് അംഗങ്ങള്‍, ഹരിത കര്‍മ സേനാ പ്രവര്‍ത്തകര്‍, ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായി. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

varandarapilly panchayath store room

വരന്തരപ്പിള്ളി പഞ്ചായത്തിലെ പുതിയ റെക്കോര്‍ഡ് റൂമിന്റെ ഉദ്ഘാടനം  പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു

വൈസ് പ്രസിഡന്റ് ടി.ജി അശോകന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു ബഷീര്‍, അഷറഫ് ചാലിയത്തൊടി, റോസിലി തോമസ്, നിര്‍വഹണ ഉദ്യോഗസ്ഥ ഇ. ധന്യ എന്നിവര്‍ പ്രസംഗിച്ചു. 

muriyad panchayath

മുരിയാട് കൃഷി ഭവന്റെ നേതൃത്വത്തില്‍ ‘ഓണത്തിന് ഒരു മുറം പൂവ്’ എന്ന ലക്ഷ്യത്തോടെ മുരിയാട് പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തു

കര്‍ഷകയായ ഷൈനി ശിവരാമന്റെ കൃഷിയിടത്തില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വ്യക്തികള്‍, സ്‌കൂളുകള്‍, കുടുംബശ്രീ ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങി അമ്പതോളം കര്‍ഷകരാണ് ഗ്രൂപ്പുകളായും ഒറ്റയ്ക്കും ചെണ്ടുമല്ലി കൃഷിക്കായി മുന്നോട്ട് വന്നിരിക്കുന്നത്. കൃഷി ഓഫീസര്‍ അഞ്ചു ബി. രാജ്, വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സരിത സുരേഷ്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, മണി സജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

parappukara panchayath njattuvele chatnha

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ട് ദിവസത്തെ ഞാറ്റുവേല ചന്തക്ക് തുടക്കമായി

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ കാര്‍ഷിക കര്‍മ്മസേന തയ്യാറാക്കിയ ജൈവവളത്തിന്റെ വില്‍പ്പന ബ്ലോക്ക് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. കിഷോര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ അധ്യക്ഷയായി. എം.കെ. ഷൈലജ, റീന ഫ്രാന്‍സിസ്, ഷീബ സുരേന്ദ്രന്‍, കൃഷി ഓഫീസര്‍ അമൃത നിഷാന്ത്, ബിജു എന്നിവര്‍ പ്രസംഗിച്ചു. സൗജന്യ പച്ചക്കറി തൈ വിതരണവും ചന്തയില്‍ ഒരുക്കിയിട്ടുണ്ട്. 

തൊഴിലവസരങ്ങളും അറിയിപ്പുകളും

തെറാപ്പിസ്റ്റ് നിയമനം ഭാരതീയ ചികിത്സാ വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- എസ്.എസ്.എല്‍.സി, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പ് സഹിതം ജൂലൈ ഒമ്പതിന് രാവിലെ 10.30ന് തൃശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡിന് സമീപം വെസ്റ്റ് പാലസ് റോഡിലുള്ള ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. സര്‍വീസില്‍ നിന്ന് വിരമിച്ചവരെ …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി കെ.സി.വൈ.എം. 39ാമത് വാര്‍ഷികം നടത്തി

ഇടവക വികാരി ഫാ. ഷാജു പീറ്റര്‍ കാച്ചപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. ചെയര്‍മാന്‍ ആല്‍ബിന്‍ ജോയ് മേക്കാട്ടുപറമ്പന്‍ അധ്യക്ഷത വഹിച്ചു. ജൂലായ് 5 ന് റിലീസാകുന്ന കുരുക്ക് സിനിമയുടെ നായകന്‍ അനില്‍ ആന്റോ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഇടവകയിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ഇടവക അസിസ്റ്റന്റ് വികാരി ഫാ. അമല്‍ മാളിയേക്കല്‍, കെ.സി.വൈ.എം. പേരാമ്പ്ര യൂണിറ്റ് പ്രസിഡന്റ് ആല്‍റഡ് റോയ്, പ്രോഗ്രാം കണ്‍വീനര്‍ ജിബിന്‍ …

പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി കെ.സി.വൈ.എം. 39ാമത് വാര്‍ഷികം നടത്തി Read More »

കുറുമാലി തൊട്ടിപ്പാള്‍ മുളങ്ങ് റോഡ് നിര്‍മ്മാണം പാതി വഴിയില്‍ ഉപേക്ഷിച്ച കരാറുകാരനെ മാറ്റുന്നതിന് അനുമതി ലഭിച്ചതോടെ പുതിയ ടെണ്ടര്‍ വിളിച്ച് റോഡ് നിര്‍മാണം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍

മലബാര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കരാര്‍ കമ്പനിയായിരുന്നു കരാര്‍ ഏറ്റെടുത്തിരുന്നത്. 10 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന കുറുമാലി തൊട്ടിപ്പാള്‍ മുളങ്ങ് റോഡിലെ 27% പ്രവര്‍ത്തികള്‍ ചെയ്ത കരാറുകാരന്‍, പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാതെ വലിയ കാലതാമസം വരുത്തുകയായിരുന്നു. മാത്രമല്ല കള്‍വര്‍ട്ടുകളും മറ്റും പൊളിച്ചു മാറ്റിയത് പുനര്‍നിര്‍മ്മിക്കാതെയും റോഡിന്റെ വശങ്ങള്‍ താഴ്ത്തിയത് പുനര്‍നിര്‍മ്മിക്കാതെയും ആയതിനാല്‍ വാഹനഗതാഗതത്തിന് തടസമുണ്ടാക്കി. കൂടാതെ നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ അപകടസാഹചര്യവും ഉണ്ടായി. നാട്ടുകാര്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യ്ക്ക് പരാതി നല്‍കിയതോടെ കരാര്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് …

കുറുമാലി തൊട്ടിപ്പാള്‍ മുളങ്ങ് റോഡ് നിര്‍മ്മാണം പാതി വഴിയില്‍ ഉപേക്ഷിച്ച കരാറുകാരനെ മാറ്റുന്നതിന് അനുമതി ലഭിച്ചതോടെ പുതിയ ടെണ്ടര്‍ വിളിച്ച് റോഡ് നിര്‍മാണം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍ Read More »

തലോര്‍ സെന്ററിലെ റോഡിലെ കുഴികള്‍ അപകടക്കെണിയാകുന്നു

തലോര്‍ സെന്ററിലെ റോഡിലെ കുഴികള്‍ അപകടക്കെണിയാകുന്നു. രണ്ടുമാസത്തിലേറെയായി ഈ ഭാഗത്ത് കുഴികള്‍ രൂപപ്പെട്ടിട്ട്. ഇതോടെ അപകടങ്ങളും പതിവാകുകയാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. മഴസമയത്തും രാത്രിയിലുമാണ് അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത്. മഴ പെയ്താല്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് റോഡ് തിരിച്ചറിയാന്‍ കഴിയാതെയാണ് അപകടങ്ങളുണ്ടാകുന്നത്. വലിയ വാഹനങ്ങളും കുഴിയില്‍ പെട്ട് നിയന്ത്രണം തെറ്റാറുണ്ട്. വീതി കുറഞ്ഞ റോഡില്‍ കുഴികള്‍ രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്കിനും കാരണമായി. ക്വാറി വേസ്റ്റ് ഇട്ട് നാട്ടുകാര്‍ താല്‍ക്കാലികമായി കുഴികള്‍ അടച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. യാത്രക്കാരുടെ ദുരിതം പരിഹരിക്കുവാന്‍ അധികൃതര്‍ …

തലോര്‍ സെന്ററിലെ റോഡിലെ കുഴികള്‍ അപകടക്കെണിയാകുന്നു Read More »

തൊഴിലവസരങ്ങളും അറിയിപ്പുകളും

ട്രാന്‍സ്‌ജെന്‍ഡര്‍ പോര്‍ട്ടല്‍ വഴി ഐഡി കാര്‍ഡ് എടുക്കാത്തവര്‍ നാഷണല്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി കാര്‍ഡ് ലഭിക്കുന്നതിന് ഉടനെ അപേക്ഷിക്കണമെന്നും ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ആധാറിനും അപേക്ഷിക്കണമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ്; വിവിധ കോഴ്‌സുകളുടെ അപേക്ഷാ തീയതി നീട്ടി എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിങ് ഡിസോഡേഴ്‌സ്, കൗണ്‍സലിങ് …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

മുത്തുമല യുവ കലാവേദി വായനശാലയുടെ നേതൃത്വത്തില്‍ മുപ്ലിയം പുതുകുളവും പാര്‍ക്കും വൃത്തിയാക്കി

പായലും കാടും കയറി ഉപയോഗശൂന്യമായി കിടന്നിരുന്ന പുതുകുളവും പാര്‍ക്കും യുവ കലാവേദി വായനശാല മുത്തുമലയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. വായനശാല പ്രസിഡന്റ് വി.ആര്‍. ബൈജു, സെക്രട്ടറി സുജിത് കെ. സുധാകരന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.പി. ആന്‍ഫിന്‍, ടി.ആര്‍. രജീഷ്, കെ.എസ്. ശിജിത് , ഗൗതം കൃഷ്ണ, കിഷോര്‍ ബാബു, ബാലവേദി പ്രവര്‍ത്തകരായ മയൂഗ് രമേശ്, സായ് കൃഷ്ണ, സേതു പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

ഇരിങ്ങാലക്കുട രൂപതയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ കനകമല മാര്‍തോമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ബുധനാഴ്ച നടക്കുന്ന ദുക്‌റാന തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുനാളിനോടനുബന്ധിച്ചുള്ള ഊട്ടുനേര്‍ച്ചക്ക് വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അലക്‌സ് കല്ലേലിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. പതിനായിരത്തോളം പേര്‍ക്കാണ് ദുക്‌റാന തിരുനാളില്‍ ഇവിടെ നേര്‍ച്ച ഭക്ഷണം നല്‍കുന്നത്. തിരുനാളിനോടനുബന്ധിച്ച് അടിവാരം പള്ളിയിലും കുരിശുമുടിയിലും പ്രത്യേകം തിരുക്കര്‍മങ്ങള്‍ നടക്കും. അഞ്ച് വൈദികരുടെ കാര്‍മികത്വത്തിലുള്ള റാസ കുര്‍ബാന, തിരുശേഷിപ്പ് വണക്കം, പ്രദക്ഷിണം എന്നിവയും ഉണ്ടാകും.

പുതുക്കാട് ഗ്രാമ പഞ്ചായത്തിന്റേയും കൃഷി ഭവന്റേയും ആഭിമുഖ്യത്തില്‍ നടത്തിയ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു

വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, ഹിമ ദാസന്‍, പ്രീതി ബാലകൃഷ്ണന്‍, സുമ ഷാജു, ആന്‍സി ജോബി, കൃഷി ഓഫീസര്‍ പി.ആര്‍. കവിത എന്നിവര്‍ പ്രസംഗിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ആവശ്യമായ പച്ചക്കറി തൈകള്‍ അയല്‍ക്കൂട്ടങ്ങളിലെ കൃഷി സ്ഥലത്തേക്ക് നേരിട്ട് എത്തിക്കുന്ന തൈവണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായുള്ള തൈവണ്ടിയുടെ ഫഌഗ്ഓഫ് കര്‍മ്മവും പഞ്ചായത്ത് …

പുതുക്കാട് ഗ്രാമ പഞ്ചായത്തിന്റേയും കൃഷി ഭവന്റേയും ആഭിമുഖ്യത്തില്‍ നടത്തിയ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു Read More »

ആളൂര്‍ പാലക്കുഴിയില്‍ ഇറിഗേഷന്‍ കനാലിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ പ്രദേശത്തെ രോഗഭീതിയിലാക്കുന്നു

ആളൂര്‍ പഞ്ചായത്തിലെ പാലക്കുഴി പരിസരത്ത് താമസിക്കുന്നവരുടെ ദുരിതം അവസാനിക്കുന്നില്ല. സമീപത്തുകൂടി കടന്നുപോകുന്ന ഇറിഗേഷന്‍ കനാലിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ ഈ പ്രദേശത്തു താമസിക്കുന്ന കുടുംബങ്ങളുടെ ജീവിതം ദുര്‍ഗന്ധപൂരിതവും രോഗഭീതിയിലുമാക്കുന്നത്. ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയിലെ വലതുകര മെയിന്‍കനാലാണ് ആളൂരിലെ കടന്നുപോകുന്നത്. ആളൂര്‍ മാള റോഡിലുള്ള റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള പാലക്കുഴി  പ്രദേശത്തെത്തുമ്പോള്‍ കനാല്‍ റെയില്‍പ്പാതക്ക് അടിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനായി ഇവിടെ അണ്ടര്‍ ടണല്‍ നിര്‍മിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിലെ തുമ്പൂര്‍മുഴി തടയണയില്‍  നിന്ന് ആരംഭിക്കുന്ന കനാല്‍ പരിയാരം, കോടശേരി, ചാലക്കുടി നഗരസഭ …

ആളൂര്‍ പാലക്കുഴിയില്‍ ഇറിഗേഷന്‍ കനാലിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ പ്രദേശത്തെ രോഗഭീതിയിലാക്കുന്നു Read More »

KSKTU

കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നന്തിക്കര നോര്‍ത്തില്‍ പതാകദിനം ആചരിച്ചു

യൂണിയന്‍ ജില്ല സെക്രട്ടറി ടി.കെ. വാസു പതാക ഉയര്‍ത്തി. സംഘാടക സമിതി ചെയര്‍മാന്‍ പി.കെ. ശിവരാമന്‍, കണ്‍വീനര്‍ കെ.ജെ. ഡിക്‌സന്‍, ട്രഷറര്‍ ഇ.കെ. അനൂപ്, ടി.ആര്‍. ലാലു, പി.വി. കുമാരന്‍, കവിത സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. ജൂലൈ 10,11 തിയതികളില്‍ നെല്ലായി മേഖലയിലെ കൊളത്തൂരിലാണ് െേകഎസ്‌കെടിയു ജില്ലാ സമ്മേളനം നടക്കുന്നത്.

BKMU MATTATHUR

ബികെഎംയു മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്നാംപാടത്ത് പയര്‍ കൃഷി ആരംഭിച്ചു

സി പി ഐ മണ്ഡലം അസി. സെക്രട്ടറി സി.യു. പ്രിയന്‍ ഉദ്ഘാടനം ചെയ്തു. കെ.വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. കെ.കെ. സുബ്രന്‍,ബികെഎംയു മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍, സി പി ഐ ലോക്കല്‍ സെക്രട്ടറി വി.എസ്. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. വി.എ. മൊയ്ദിന്‍, ശിവരാമന്‍, അസീസ്, ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സ്ത്രീ സൗഹൃദം പദ്ധതിയുടെ ഭാഗമായിനടപ്പാക്കുന്ന മെന്‍സ്ട്രല്‍ കപ്പ് വിതരണം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു

 പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ അധ്യക്ഷയായി. അംഗങ്ങളായ രാധ വിശ്വഭരന്‍, നന്ദിനി സതീശന്‍, ജെപിഎച്ച്എന്‍ ഷൈനി, രഞ്ജിനി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമസഭ വഴി തെരഞ്ഞെടുത്ത 160 പേര്‍ക്കാണ് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തത്.

ജനത കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എച്ച്എംഎസ് സംസ്ഥാന കമ്മിറ്റി യോഗം സംഘടിപ്പിച്ചു

എച്ച്എംഎസ് ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുടിശികയായ ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കുക, ഓണത്തിന് ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് പ്രത്യേക ഉത്സവബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ആഗസ്റ്റ് മാസം ഇരുപതാം തീയതി സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തുവാന്‍ യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി ഒ.പി. ശങ്കരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി, ഭാരവാഹികളായ പി.വി. തമ്പാന്‍, എം.പി. ശിവാനന്ദന്‍, ഐ.എ. റപ്പായി, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, വനിത ഫോറം സംസ്ഥാന ജനറല്‍ …

ജനത കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എച്ച്എംഎസ് സംസ്ഥാന കമ്മിറ്റി യോഗം സംഘടിപ്പിച്ചു Read More »