കര്‍ഷകയായ ഷൈനി ശിവരാമന്റെ കൃഷിയിടത്തില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വ്യക്തികള്‍, സ്‌കൂളുകള്‍, കുടുംബശ്രീ ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങി അമ്പതോളം കര്‍ഷകരാണ് ഗ്രൂപ്പുകളായും ഒറ്റയ്ക്കും ചെണ്ടുമല്ലി കൃഷിക്കായി മുന്നോട്ട് വന്നിരിക്കുന്നത്. കൃഷി ഓഫീസര്‍ അഞ്ചു ബി. രാജ്, വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സരിത സുരേഷ്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, മണി സജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മുരിയാട് കൃഷി ഭവന്റെ നേതൃത്വത്തില്‍ ‘ഓണത്തിന് ഒരു മുറം പൂവ്’ എന്ന ലക്ഷ്യത്തോടെ മുരിയാട് പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തു
