മലബാര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കരാര്‍ കമ്പനിയായിരുന്നു കരാര്‍ ഏറ്റെടുത്തിരുന്നത്. 10 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന കുറുമാലി തൊട്ടിപ്പാള്‍ മുളങ്ങ് റോഡിലെ 27% പ്രവര്‍ത്തികള്‍ ചെയ്ത കരാറുകാരന്‍, പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാതെ വലിയ കാലതാമസം വരുത്തുകയായിരുന്നു. മാത്രമല്ല കള്‍വര്‍ട്ടുകളും മറ്റും പൊളിച്ചു മാറ്റിയത് പുനര്‍നിര്‍മ്മിക്കാതെയും റോഡിന്റെ വശങ്ങള്‍ താഴ്ത്തിയത് പുനര്‍നിര്‍മ്മിക്കാതെയും ആയതിനാല്‍ വാഹനഗതാഗതത്തിന് തടസമുണ്ടാക്കി. കൂടാതെ നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ അപകടസാഹചര്യവും ഉണ്ടായി. നാട്ടുകാര്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യ്ക്ക് പരാതി നല്‍കിയതോടെ കരാര്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ പൊതുമരാമത്ത് മന്ത്രിക്കു കത്തുനല്‍കുകയായിരുന്നു. കമ്പനിയെ റിസ്‌ക് ആന്റ് കോസ്റ്റില്‍ ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചതിനെതിരെ കരാര്‍ കമ്പനി കോടതിയില്‍ പോയിരുന്നു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് തീരുമാനം എടുക്കാന്‍ കോടതി നിര്‍ദേശിച്ചപ്രകാരം പൊതുമരാമത്ത് സെക്രട്ടറി ഹിയറിങ്ങ് നടത്തി കരാറുകാരനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ബാക്കിയുള്ള പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു.
കുറുമാലി തൊട്ടിപ്പാള്‍ മുളങ്ങ് റോഡ് നിര്‍മ്മാണം പാതി വഴിയില്‍ ഉപേക്ഷിച്ച കരാറുകാരനെ മാറ്റുന്നതിന് അനുമതി ലഭിച്ചതോടെ പുതിയ ടെണ്ടര്‍ വിളിച്ച് റോഡ് നിര്‍മാണം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍
