ഇടവക വികാരി ഫാ. ഷാജു പീറ്റര്‍ കാച്ചപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. ചെയര്‍മാന്‍ ആല്‍ബിന്‍ ജോയ് മേക്കാട്ടുപറമ്പന്‍ അധ്യക്ഷത വഹിച്ചു. ജൂലായ് 5 ന് റിലീസാകുന്ന കുരുക്ക് സിനിമയുടെ നായകന്‍ അനില്‍ ആന്റോ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഇടവകയിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ഇടവക അസിസ്റ്റന്റ് വികാരി ഫാ. അമല്‍ മാളിയേക്കല്‍, കെ.സി.വൈ.എം. പേരാമ്പ്ര യൂണിറ്റ് പ്രസിഡന്റ് ആല്‍റഡ് റോയ്, പ്രോഗ്രാം കണ്‍വീനര്‍ ജിബിന്‍ ജോര്‍ജ്ജ്, ഇടവക കൈക്കാരന്‍ പോള്‍ ചുള്ളി, പേരാമ്പ്ര സി.എല്‍.സി. സംഘടന പ്രസിഡന്റ് ലിന്‍ഷോ ആന്റണി, കെ.സി.വൈ.എം. സീനിയര്‍ അംഗം ആന്‍സന്‍ ഡൊമിനിക് എന്നിവര്‍ പ്രസംഗിച്ചു.
പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി കെ.സി.വൈ.എം. 39ാമത് വാര്‍ഷികം നടത്തി
