nctv news pudukkad

nctv news logo
nctv news logo

തൊഴിലവസരങ്ങളും അറിയിപ്പുകളും

തെറാപ്പിസ്റ്റ് നിയമനം

ഭാരതീയ ചികിത്സാ വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- എസ്.എസ്.എല്‍.സി, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പ് സഹിതം ജൂലൈ ഒമ്പതിന് രാവിലെ 10.30ന് തൃശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡിന് സമീപം വെസ്റ്റ് പാലസ് റോഡിലുള്ള ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. സര്‍വീസില്‍ നിന്ന് വിരമിച്ചവരെ പരിഗണിക്കില്ല ഫോണ്‍: 0487 2334313.

യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

ഭാരതീയ ചികിത്സ വകുപ്പ്- ഹോമിയോപ്പതി വകുപ്പ് ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളില്‍ യോഗ ഇന്‍സ്ട്രക്ടറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- ഗവ. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റി/ സര്‍ക്കാര്‍ വകുപ്പ് എന്നിവയില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ്. പ്രായപരിധി 2024 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. ബയോഡാറ്റയും ഫോട്ടോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും http://nam.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കുന്ന അപേക്ഷ ഫോം സഹിതം രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ ജൂലൈ 12 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ജൂലൈ 19ന് രാവിലെ 10ന് അഭിമുഖം നടത്തും. ഫോണ്‍: 0487 2939190.

ഡി.എല്‍.എഡ് പ്രവേശനം

2024-2026 അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ് – സര്‍ക്കാര്‍/ എയ്ഡഡ്/ സ്വാശ്രയം (മെറിറ്റ് ക്വാട്ട) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.education.kerala.gov.in ല്‍ വിജ്ഞാപനവും അപേക്ഷാഫോമും ലഭിക്കും. താല്‍പര്യമുള്ളവര്‍ അയ്യന്തോള്‍ സിവില്‍ സ്‌റ്റേഷനിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ജൂലൈ 18നകം അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 0487 2360810.

ജോബ് ഫെയര്‍

അസാപ് കേരള, കേരള നോളജ് ഇക്കണോമി മിഷന്‍, കുടുംബശ്രീ മിഷന്‍, ഡി.ഡി.യു.ജി.കെ.വൈ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ ജൂലൈ ആറിന് രാവിലെ 9.30 മുതല്‍ കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രീ യോഗ്യതയുള്ളവര്‍ക്ക് ടെലികോളര്‍ മുതല്‍ മാനേജര്‍ വരെയുള്ള നൂറോളം ഒഴിവുകളിലേക്കാണ് ആഭിമുഖം നടക്കുന്നത്. https://bit.ly/cspkkmjobfair ല്‍ സൗജന്യമായി രജിസ്‌ട്രേഷന്‍ ചെയ്യാം. ഫോണ്‍: 8089188155, 9857504464.

അഗ്നിവീര്‍ വായു; അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്കുള്ള അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റ് നടത്തുന്നു. 2004 ജൂലൈ 3 നും 2008 ജനുവരി 3 നും ഇടയില്‍ ജനിച്ച യോഗ്യരായ പുരുഷ-സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യത 50 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു/തത്തുല്യം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈല്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ ഉള്‍പ്പെട്ട വൊക്കേഷണല്‍ കോഴ്സ് 50 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. അപേക്ഷകര്‍ പ്ലസ്ടു/ ഡിപ്ലോമ/ വൊക്കേഷണല്‍ കോഴ്സിന് ഇംഗ്ലീഷില്‍ മാത്രമായി 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഇംഗ്ലീഷ് ഉള്‍പ്പെടാത്ത ഡിപ്ലോമ/ വൊക്കേഷണല്‍ കോഴ്സ് പഠിച്ചവര്‍ പത്താം ക്ലാസിലോ പ്ലസ്ടുവിലോ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. പ്ലസ്ടുവിന് സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. സയന്‍സ് വിഷയങ്ങളില്‍ ഫിസിക്സ് മാത്തമാറ്റിക്സ് എന്നിവയ്ക്ക് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. https://agnipathvayu.cdac.in/ എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ ജൂലൈ 8 മുതല്‍ 28 വരെ രജിസ്‌ട്രേഷന്‍ നടത്താം. 2024 ഒക്ടോബര്‍ 18 ന് ഓണ്‍ലൈന്‍ പരീക്ഷ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Comment

Your email address will not be published. Required fields are marked *