പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ജി അശോകന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു ബഷീര്‍, അഷറഫ് ചാലിയത്തൊടി, റോസിലി തോമസ് അംഗങ്ങള്‍, ഹരിത കര്‍മ സേനാ പ്രവര്‍ത്തകര്‍, ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായി. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
പൊതു ഇടങ്ങള്‍ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി വരന്തരപ്പിള്ളി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു തുടങ്ങി
