സമിതി ജില്ലാ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മഞ്ഞളി ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡന്റ് കെ.ടി. പിയൂസ് അധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റ് ജോയി പണ്ടാരി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് എം.കെ. അബി മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന യൂത്ത് വിങിന്റെ ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു. യൂത്ത് വിങ് ജില്ലാ ജനറല്‍ സെക്രട്ടറി പ്രതീഷ് പോള്‍, യൂത്ത് വിങ് സെക്രട്ടറി ജോണ്‍ വട്ടക്കുഴി, ട്രഷറര്‍ ജിന്റോ ചെറുശേരി, പ്രോഗ്രാം കണ്‍വീനര്‍ നൈജോ കരിപ്പേരി എന്നിവര്‍ പ്രസംഗിച്ചു. ഡോ. ആഷി അഗസ്റ്റിന്‍ ബോധവത്കരണം നല്‍കി.
വ്യാപാരി വ്യവസായി ഏകോപന സമിതി ആമ്പല്ലൂര്‍ യൂത്ത് വിങിന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി
