തിരുനാളിനോടനുബന്ധിച്ചുള്ള ഊട്ടുനേര്‍ച്ചക്ക് വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അലക്‌സ് കല്ലേലിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. പതിനായിരത്തോളം പേര്‍ക്കാണ് ദുക്‌റാന തിരുനാളില്‍ ഇവിടെ നേര്‍ച്ച ഭക്ഷണം നല്‍കുന്നത്. തിരുനാളിനോടനുബന്ധിച്ച് അടിവാരം പള്ളിയിലും കുരിശുമുടിയിലും പ്രത്യേകം തിരുക്കര്‍മങ്ങള്‍ നടക്കും. അഞ്ച് വൈദികരുടെ കാര്‍മികത്വത്തിലുള്ള റാസ കുര്‍ബാന, തിരുശേഷിപ്പ് വണക്കം, പ്രദക്ഷിണം എന്നിവയും ഉണ്ടാകും.
ഇരിങ്ങാലക്കുട രൂപതയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ കനകമല മാര്‍തോമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ബുധനാഴ്ച നടക്കുന്ന ദുക്‌റാന തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
