ട്രാന്‍സ്‌ജെന്‍ഡര്‍ പോര്‍ട്ടല്‍ വഴി ഐഡി കാര്‍ഡ് എടുക്കാത്തവര്‍ നാഷണല്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി കാര്‍ഡ് ലഭിക്കുന്നതിന് ഉടനെ അപേക്ഷിക്കണമെന്നും ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ആധാറിനും അപേക്ഷിക്കണമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ്; വിവിധ കോഴ്‌സുകളുടെ അപേക്ഷാ തീയതി നീട്ടി
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിങ് ഡിസോഡേഴ്‌സ്, കൗണ്‍സലിങ് സൈക്കോളജി, എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഫസ്റ്റ് എയ്ഡ്, ഫിറ്റ്‌നെസ് ട്രെയിനിങ്, അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ്, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്, മാര്‍ഷ്യല്‍ ആര്‍ട്‌സ്, ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍, സംസ്‌കൃതം, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡി.ടി.പി. വേഡ് പ്രോസസിങ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, പി.ജി.ഡി.സി.എ, ട്രെയിനേഴ്‌സ് ട്രെയിനിങ്, മോണ്ടിസോറി, പെര്‍ഫോമിങ് ആര്‍ട്‌സ് ഭരതനാട്യം, ക്ലാസിക്കല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ആര്‍ട്‌സ്, സംഗീത ഭൂഷണം, സോളാര്‍ എനര്‍ജി ടെക്‌നോളജി, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, ഫാഷന്‍ ഡിസൈനിങ്, അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്‌നോളജി, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ടെക്‌നോളജി തുടങ്ങിയവയാണ് കോഴ്‌സുകള്‍.ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസവുമാണ് പഠന കാലയളവ്. മൂന്ന് മാസത്തെ കാലാവധിയുള്ള ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഉണ്ട്. കോഴ്‌സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.srccc.in ല്‍ ലഭിക്കും. 18 വയസിനുമേല്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ https://app.srccc.in/register ലൂടെ ജൂലൈ 15 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ ഡയറക്ടര്‍, സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം 695 033 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 04712325101, 8281114464.
മോണ്ടിസോറി അധ്യാപക പരിശീലനം
കെല്‍ട്രോണ്‍ നടത്തുന്ന മോണ്ടിസോറി അധ്യാപക പരിശീലന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. ഫോണ്‍: 9072592412, 9072592416.
താല്‍ക്കാലിക അധ്യാപക ഒഴിവ്
തൃശൂര്‍ പൂത്തോളില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യത ന്യൂ ഡല്‍ഹി എന്‍.സി.എച്ച്.എം.സി.ടി, സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ എന്നിവയില്‍ ഏതെങ്കിലും അംഗീകരിച്ച സ്ഥാപനത്തില്‍ നിന്നും 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത മൂന്നുവര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദം. ത്രീ സ്റ്റാറില്‍ കുറയാത്ത ഹോട്ടലില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്ട്യൂട്ട്, ഐ.എച്ച്.എം.സി.ടി, സര്‍ക്കാര്‍ കോളജ് ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ അധ്യാപന പരിചയം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജൂലൈ അഞ്ചിനകം fcithrissur1@gmail.com എന്ന ഇമെയിലില്‍ ലഭ്യമാക്കണം. ഫോണ്‍: 0487 2384253, 9447610223.
തെറാപ്പിസ്റ്റ് നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സ വകുപ്പിലേക്ക് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത കേരള ഗവ. അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്. പ്രായപരിധി 2024 ജൂലൈ ഒന്നിന് 40 വയസ് കവിയരുത്. രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ ജൂലൈ 11ന് രാവിലെ 10ന് അഭിമുഖം നടക്കും. ബയോഡാറ്റയും ഫോട്ടോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും http://nam.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കുന്ന അപേക്ഷ ഫോം സഹിതം നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ എത്തണം. ഫോണ്‍: 0487 2939190.