പുതുക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ വികസനവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ചേമ്പറില്‍ ചര്‍ച്ച നടത്തി
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ ആവശ്യപ്രകാരമാണ് യോഗം ചേര്‍ന്നത്. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍, കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, കെ.എസ്.ആര്‍.ടി.സി. എംഡി പ്രമോദ് ശങ്കര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അനുയോജ്യമായ വികസന പ്രവൃത്തികള്‍ നടപ്പാക്കുന്നതിനായി എംഎല്‍എ യും കെ.എസ്.ആര്‍.ടി.സി. എം.ഡി ഉള്‍പ്പടെയുള്ള ഉന്നതോദ്യോഗസ്ഥരും വ്യാഴാഴ്ച 04.30 ന് സ്ഥലം സന്ദര്‍ശിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.