nctv news pudukkad

ടോള്‍ സമാന്തര പാതയായ മണലി മടവാക്കര റോഡ് നാടിനു സമര്‍പ്പിച്ചു

NCTV NEWS- PUDUKAD NEWS

കെ.കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.വി. ഷാജി പ്രസംഗിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തികള്‍ ആണ് ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 35 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. റോഡിന്റെ വശങ്ങള്‍ സംരക്ഷിക്കുന്നതിനായും, ഐറിഷ് െ്രെഡന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്കായി 8.3 ലക്ഷം രൂപ എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *