nctv news pudukkad

മഴക്കാലമായതോടെ കൊടകര വെള്ളിക്കുളങ്ങര പൊതുമരാമത്ത് റോഡില്‍ വെള്ളക്കെട്ട് രൂക്ഷം. അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

NCTV NEWS UPDATE- PUDUKAD NEWS

മഴക്കാലമായതോടെ കോടശ്ശേരി മലയില്‍ നിന്നും ആറേശ്വരം മലയില്‍ നിന്നും കുത്തി ഒലിച്ചു ഉണ്ടാകുന്ന വെള്ളക്കെട്ട് യാത്രക്കാര്‍ക്കും മറ്റത്തൂര്‍ പഞ്ചായത്ത് നിവാസികള്‍ക്കും ദുരിതമാകുന്നു. വെള്ളിക്കുളങ്ങര കൊടകര റോഡ് മലയോര പ്രദേശമായതിനാല്‍  അമിതമായ വെള്ളമാണ് റോഡിലേക്ക് ഒഴുകി വരുന്നത്. കാന വൃത്തിയാക്കല്‍ കൃത്യമായി നടക്കാത്ത കാരണം ഈ വരുന്ന വെള്ളം മുഴുവന്‍ റോഡില്‍ കെട്ടി കിടക്കുകയും സ്വകാര്യവ്യക്തികളുടെ വീട്ടുപറമ്പിലേക്ക് വെള്ളം ഒഴുകി കിടക്കുന്ന അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു.  ഇത്തുപാടം ആറേശ്വരം ഭാഗത്തു കെഎസ്ഇബി ഇലക്ട്രിക്കല്‍ പോസ്റ്റും വാട്ടര്‍ അതോറിറ്റി പൈപ്പുകളും കൊണ്ടിട്ടിരിക്കുന്നതും മൂന്നുമുറി പെട്രോള്‍ പമ്പ് പരിസരത്തു റോഡ് പണിയുടെ വേസ്റ്റ് മണ്ണ് കൂനയായിട്ടതും കോടാലി ഓവുങ്ങല്‍ ജംഗ്ഷന്‍ സമീപത്തു കാനകള്‍ സ്ലാബ് മാറ്റി വൃത്തിയാക്കാത്തതും വലിയ വെള്ളക്കെട്ടിനു കാരണം ആകുന്നതായാണ് ആരോപണം. കാനകള്‍ വൃത്തിയാക്കിയും റോഡരികിലെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റിയും കെഎസ്ഇബി ഇലക്ട്രിക്കല്‍ പോസ്റ്റുകളും വാട്ടര്‍ അതോറിറ്റി പൈപ്പുകളും നീക്കം ചെയ്ത് ജനങ്ങളുടെ ദുരിന്തത്തിന് പൊതുമരാമത്ത് പരിഹാരം കാണണമെന്ന് സിപിഐ മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു

Leave a Comment

Your email address will not be published. Required fields are marked *